കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സമ്മേളനം രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്തു
ചെറുവത്തൂര്‍ ഫാര്‍മേഴ്സ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സമ്മേളനം രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. കോവിഡാനന്തര സഹകരണ മേഖലക്ക് പ്രത്യേക പേക്കേജ് വേണമെന്ന് സമ്മേളനം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന് കുങ്ങപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.
പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എം.രാജുവു, യാത്രയയപ്പ് സമ്മേളനം ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസല്‍,വനിതാ സമ്മേളനം വനിതാ ഫോറം സംസ്ഥാന അധ്യക്ഷ സി. ശ്രീകല, ഉപഹാര സമര്‍പ്പണം പി.കെ.വിനയകുമാര്‍ എന്നിവര്‍ നടത്തി.
സംസ്ഥാന സെക്രട്ടറി എന്‍.സുഭാഷ്കുമാര്‍, പി.വിനോദ്കുമാര്‍, പി.കെ പ്രകാശ്കുമാര്, കെ. ജോസ് പ്രകാശ്, കെ.പി പ്രഭാകര, കെ. നാരായണന് നായര്‍, പ്രകാശ് ബയാര്‍, എം.കെ ഗോവിന്ദന്, ഇ.കെ ചന്ദ്രശേഖരന് എന്നിവര്‍ സംസാരിച്ചു.