കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ റിസര്‍വ്വ് ബാങ്കിനു മുന്നില്‍ ധര്‍ണ്ണ നടത്തി
തിരുവന്തപുരത്ത് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ റിസര്‍വ്വ് ബാങ്കിനു മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ നിന്ന് പ്രകടനമായി വന്നാണ് പ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തിയത്. ധര്‍ണ്ണ ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ബി. ബിനോദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബി. അനില്‍, ട്രഷറര്‍ ജയചന്ദ്രന് ബി.ബിജു, ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.