കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത 3% കൂടും-എ.കെ.മുഹമ്മദലി
2022 ജനവരി മുതല്‍ കേന്ദ്ര- സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്തയില്‍ 3 % വര്‍ദ്ധനയുണ്ടാകുമെന്ന് കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ മുഹമ്മദലി പറഞ്ഞു. സഹകരണ ജീവനക്കാരുടെ ക്ഷാമബത്തയിൽ 5% വർധനയുണ്ടാകും.
ക്ഷാമബത്ത കണക്കാക്കുന്നതിന്നാധാരമായ ഡിസമ്പര്‍ മാസത്തെ ഉപഭോക്തൃ വില സൂചിക കഴിഞ്ഞ ജൂണ്‍ മാസത്തേക്കാള്‍ 11 പോയിന്റ് വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. സിസംബറിലെ ഉപഭോക്തൃ വിലസൂചികയെ ആസ്പദമാക്കിയുള്ള പണപ്പെരുപ്പം 5.59 % ആയി ഉയര്‍ന്നപ്പോള്‍ മൊത്തവിലയെ ആസ്പദമാക്കിയുള്ള പണപ്പെരുപ്പം ഡിസമ്പറില്‍ 13.56 % ആയിരുന്നു. അതേസമയം കോവിഡ് ഉയര്‍ത്തിയ വെല്ലുവിളിയില്‍ നിന്നും പതുക്കെ കരകയറി ഈ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ( ഏപ്രില്‍ – സെപ്തമ്പര്‍ ) രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പാദനം 8.4 ശതമാനമായി ഉയര്‍ന്നതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നവമ്പറിൽ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇത് -7.5 % ആയിരുന്നു. ഇതോടെ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത 34 % ആയി ഉയരും. സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത 3 % വര്‍ദ്ധിച്ച് 15 ശതമാനമാവും. (എന്നാല്‍ 2021 ജനവരി 2 % ജൂലൈ 3 % അടക്കം 5 % നിലവില്‍ കുടിശ്ശികയാണ് ) സഹകരണ ജീവനക്കാരുടെ ക്ഷാമബത്തയില്‍ 5 % വര്‍ദ്ധനയുണ്ടാകും . കഴിഞ്ഞ ശമ്പള പരിഷ്‌ക്കരണത്തില്‍ ക്ഷാമബത്ത ഭാഗികമായി മാത്രം അടിസ്ഥാന ശമ്പളത്തോടൊപ്പം ലയിപ്പിച്ചതിനാലാണിത്.( എന്നാല്‍ 2021 ജനവരി 5 % ജൂലൈ 5 % അടക്കം 10 % നിലവില്‍ കുടിശ്ശികയാണ് ) ഇതോടെ സഹകരണ ജീവനക്കാരുടെ ക്ഷാമബത്ത 91 % ആയി ഉയരും.
സാധാരണഗതിയില്‍ ഫെബ്രവരി – മാര്‍ച്ച് മാസത്തോടെ കേന്ദ്രം ക്ഷാമബത്ത അനുവദിച്ച് ഉത്തരവാകും. സംസ്ഥാന സര്‍ക്കാര്‍ ക്ഷാമബത്ത പ്രഖ്യാപിക്കുന്ന മുറക്ക് സഹകരണ ജീവനക്കാരുടെയും ക്ഷാമബത്ത അനുവദിച്ച് ഉത്തരവാകും – മുഹമ്മദലി പറഞ്ഞു.