കെ.എസ്.സി.ഐ.എ.എ. സഹകരണ സെമിനാര്‍ സംഘടിപ്പിച്ചു
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതിയും സഹകരണ സ്ഥാപനങ്ങള്‍ നേരിടുന്ന വെല്ലുവിളികളും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. തൃശ്ശൂര്‍ ജവഹര്‍ ബാലഭവനില്‍ നടന്ന സെമിനാര്‍ ടി. എന്‍ പ്രതാപന്‍ എം.പി ഉദ്ഘാടനം ചെയ്തു.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ശിവദാസ് ചേറ്റൂര്‍ വിഷയാവതരണം നടത്തി. സഹകരണ ജനാധിപത്യ വേദി തൃശ്ശൂര്‍ ജില്ലാ ചെയര്‍മാന്‍ എം കെ അബ്ദുല്‍ സലാം, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി പി. രാമചന്ദ്രന്‍, കെ.എസ്.സി.ഐ.എ.എ. സംസ്ഥാന സെക്രട്ടറിമാരായ ജോബി ജോസഫ്, ശ്രീ സജികുമാര്‍ പി.എസ്. , ഓള്‍ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് അംഗം വര്‍ഗീസ് എം. പി. , കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ.കെ സതീഷ് കുമാര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.
സര്‍വീസില്‍ നിന്ന് വിരമിച്ചവരെയും ഗസറ്റഡ് പ്രമോഷന്‍ ലഭിച്ചവരെയും ചടങ്ങില്‍ ആദരിച്ചു. ‘ആദരണീയം 2021’ തൃശൂര്‍ ഡിസിസി പ്രസിഡന്റ് എം പി വിന്‍സന്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു കുറ്റിക്കാട്ട് അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി. തൃശ്ശൂര്‍ ജില്ല പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി, കേരള എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സന്തോഷ് തോമസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി കെ.രാജേഷ് സ്വാഗതവും ജില്ലാ ട്രഷറര്‍ ഒ.ജെ കുഞ്ഞുമോന്‍ നന്ദി പറഞ്ഞു.