കൂടുതൽ വനിതകൾ ക്ഷീരകർഷക രംഗത്തേക്ക് കടന്നുവരണമെന്ന് മന്ത്രി കെ.രാജു.
വനിതാ ക്ഷീര കർഷക വിവരശേഖരണ സർവേക്ക് തുടക്കമായി. ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വനിതാ ക്ഷീരകർഷക വിവരശേഖരണ സർവേയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് ക്ഷീര വികസന വകുപ്പ് മന്ത്രി കെ.രാജു നിർവഹിച്ചു. ക്ഷീര മേഖലയിലേക്ക് കൂടുതൽ വനിതകളെ ആകർഷിക്കുന്നത് വഴി സംസ്ഥാനം പാൽ മേഖലയിൽ സ്വയം പര്യാപ്തമാകുമെന്നും മന്ത്രി പറഞ്ഞു.d
ചടങ്ങിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, മിൽമ ചെയർമാൻ പി.എ.ബാലൻ മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു. വനിതകളെ ക്ഷീരകർഷക രംഗത്തേക്ക് കൊണ്ടുവരുന്നതിനുള്ള ക്രിയാത്മകമായ ചർച്ചകൾ നടക്കുകയാണെന്നും സർവ്വേ റിപ്പോർട്ട് ലഭിച്ചതിന് ശേഷം ക്ഷീരവികസനവകുപ്പിന്റെയും മിൽമയുടെയും ആഭിമുഖ്യത്തിൽ വനിതാ ക്ഷീര കർഷകർക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
[mbzshare]