കുറ്റിക്കകം സഹകരണ ബാങ്ക് മാവിന്‍ തൈകള്‍ വിതരണം ചെയ്തു
ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി കുറ്റിക്കകം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രദീപ് .കെ സഹകാരികള്‍ക്ക് മാവിന്‍ തൈകള്‍ വിതരണം ചെയ്തു. ബാങ്ക് ഡയറക്ടര്‍ എം. രാഘവന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇന്‍ ചാര്‍ജ് അശോകന്‍. പി, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.