കാസർകോട് ജില്ലാ സഹകരണ ബാങ്കിന് 3149കോടി രൂപയുടെ ബിസിനസ്.
കാസർകോട് ജില്ലാ സഹകരണ ബാങ്ക് 2018-19 സാമ്പത്തികവർഷത്തിൽ 3149.62 കോടി രൂപയുടെ ബിസിനസ് നേടിയതായി അഡ്മിനിസ്ട്രേറ്റർ വി. മുഹമ്മദ് നൗഷാദ്, ജനറൽ മാനേജർ എ. അനിൽകുമാർ എന്നിവർ പറഞ്ഞു. ഇതിൽ 1798.05കോടി രൂപയുടെ നിക്ഷേപവും 1351.57 കോടി രൂപയുടെ വായ്പയും ആണ്. നിക്ഷേപത്തിൽ 369.59 കോടി രൂപ കറണ്ട് – സേവിങ്സ് അക്കൗണ്ട് കളിലെ നിക്ഷേപമാണ്. 2019 മാർച്ച് 31ലെ കണക്കനുസരിച്ച് ഓഹരിമൂലധനം 42.87 കോടി രൂപയായും ഓഹരി മൂലധന പര്യാപ്തത 9.88 ശതമാനമായും വർദ്ധിച്ചു. ബാങ്കിന്റെ നിഷ്ക്രിയ ആസ്തി കഴിഞ്ഞവർഷത്തെ 78.96കോടി രൂപയിൽനിന്ന്66.27 കോടി രൂപയായി കുറയ്ക്കാനായി. മുൻവർഷത്തെ അപേക്ഷിച്ച് പ്രവർത്തനലാഭത്തിൽ വർദ്ധനവും ഉണ്ട്. ബാങ്കിന്റെ നിക്ഷേപം, വായ്പ, ലാഭം എന്നിവ വർധിപ്പിക്കാനും കിട്ടാക്കടം കുറയ്ക്കാനും സാധിച്ചതായി ഇരുവരും പറഞ്ഞു.
[mbzshare]