കാലടി കാഞ്ഞൂര്‍ റൂറല്‍ സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്‍കി

moonamvazhi

എറണാകുളം കാലടി കാഞ്ഞൂര്‍ റൂറല്‍ സഹകരണബാങ്കിലെ അംഗങ്ങളുടെ മക്കളില്‍ SSLC ക്കും +2 നും എല്ലാ വിഷയങ്ങളില്‍ ഫുള്‍ A+ ലഭിച്ചവർക്ക് വിദ്യാഭ്യാസ അവാർഡ് നൽകി. നെതര്‍ലന്‍സിലെ ഐന്‍ഡോവന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ നിന്നും അര്‍ബുദ ചികിത്സക്ക് പാര്‍ശ്വഫലങ്ങളില്ലാത്ത മരുന്നുകളിന്‍മേലുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് നേടിയ ഡോ. അഞ്ജന സത്യന്‍, ഡോ. സുകുമാര്‍ അഴിക്കോടിന്റെ പേരിലുള്ള തത്ത്വമസി അവാര്‍ഡ് ജേതാവ് ജോണ്‍ കാലടി, എം.ജി യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിവിധ വിഷയങ്ങളില്‍ റാങ്ക് ജേതാക്കളായ അനു ജോണി, നൈന ജോസഫ്, അന്ന ജോസ്, മീനു ബെന്നി എന്നിവര്‍ക്കും ക്യാഷ് അവാര്‍ഡും മൊമന്റോയും നല്‍കി ആദരിച്ചു.

ബെന്നി ബെഹനാന്‍ എം.പി ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോയി പോള്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിറിള്‍ ഇടശ്ശേരി, ഡയറക്ടര്‍മാരായ സെബാസ്റ്റ്യന്‍ പാലിശ്ശേരി, കെ.സി മാര്‍ട്ടിന്‍, കെ.ഒ ലോറന്‍സ്, കെ.കെ തങ്കപ്പന്‍, എ.ഒ പോള്‍, എ.ഒ റോബിന്‍, ഡെയ്‌സി ജോസ്, അഡ്വ. അല്‍ഫോന്‍സ ഡേവിസ്, സീത ബാബു, സെക്രട്ടറി സിന്ധു വി എന്നിവര്‍ സംസാരിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Latest News