കാലടി കാഞ്ഞൂര്‍ റൂറല്‍ ബാങ്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു

[mbzauthor]

കാലടി കാഞ്ഞൂര്‍ റൂറല്‍ സഹകരണ ബാങ്ക് കോവിഡ് ബാധിതരായ കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ നല്‍കി. കാലടി, ശ്രീമൂലനഗരം, കാഞ്ഞൂര്‍ പഞ്ചായത്തുകളിലായി 850 കുടുംബങ്ങള്‍ക്ക് അരിയും പതിനെന്ന് ഇനം പലവഞ്ചനങ്ങളും അടങ്ങുന്ന ഭക്ഷ്യകിറ്റുകളാണ് നല്‍കിയത്. ഭക്ഷ്യ കിറ്റുകളുടെ വിതരണ ഉദ്ഘാടനം ബെന്നി ബഹനാന്‍ എം.പി. നിര്‍വ്വഹിച്ചു.

ബാങ്ക് പ്രസിഡന്റ് ജോയി പോള്‍ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് സിറിള്‍ ഇടശ്ശേരി ഡയറക്റ്റര്‍മാരായ സെബാസ്റ്റന്‍ പാലിശ്ശേരി, കെ.കെ. സദാശിവന്‍, കെ.സി. മാര്‍ട്ടിന്‍ , കെ.ഒ. ലോറന്‍സ് , തച്ചില്‍ ജോര്‍ജ്ജ്, കെ.വി. കുട്ടപ്പന്‍ ,ലിസ്സി ജോസ്, ഡെയ്‌സി ജോസ് , ലിറ്റി വിന്‍സന്റ് , സിന്ധു വി. എന്നിവര്‍ പങ്കെടുത്തു.

[mbzshare]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!