കര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

moonamvazhi

തൃപങ്ങോട് സര്‍വ്വീസ് സഹകരണ ബാങ്ക് വിവിധ കര്‍ഷകരില്‍ നിന്നും കര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് പരിധിയില്‍ മികച്ച നെല്‍ കര്‍ഷകന്‍, മികച്ച നെല്ലിതരകര്‍ഷകന്‍, മികച്ച യുവ കര്‍ഷകന്‍, മികച്ച വനിതാ കര്‍ഷക എന്നിവര്‍ക്കാണ് അവാര്‍ഡ്.

അവാര്‍ഡുകള്‍ക്കുള്ള നോമിനേഷനുകള്‍ മെയ് 17 വരെ സമര്‍പ്പിക്കാം. നെല്‍കൃഷി ചുരുങ്ങിയത് ഒരേക്കറും മറ്റു കൃഷികള്‍ മിനിമം 50 സെന്റും ഉണ്ടായിരിക്കണം’ 2022 – 23 വര്‍ഷത്തെ കൃഷിയും വിളവെടുപ്പുമാണ് അവാര്‍ഡിനായി പരിഗണിക്കുക. ക്യാഷ് അവാര്‍ഡും മൊമന്റോയും മെയ് 20 ന് തൃപ്രങ്ങോട് എക്‌സിബിഷനില്‍ വെച്ച് വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!