കണ്‍സ്യൂമര്‍ഫെഡ് ഓണം വിപണന മേള നാളെ മുതല്‍
സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് സംഘടിപ്പിക്കുന്ന ഓണം വിപണന മേള ആഗസ്റ്റ് പതിനൊന്നിനാരംഭിക്കും. ഇരുപതു വരെ മേള തുടരും. മേളയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആദ്യവില്‍പ്പന നടത്തും.
13 ഇനങ്ങള്‍ക്കു വിപണന മേളയില്‍ സബ്‌സിഡി കിട്ടും. ജയ അരിയും കുറുവ അരിയും കിലോയ്ക്കു 25 രൂപ നിരക്കില്‍ കിട്ടും. കുത്തരിക്കു 24 രൂപയും പച്ചരിക്കു 23 രൂപയുമായിരിക്കും വില. സബ്‌സിഡിയുള്ള മറ്റു സാധനങ്ങളുടെ വില ഇങ്ങനെയാണ് : പഞ്ചസാര – 22 രൂപ, ചെറുപയര്‍ – 74 രൂപ, വന്‍പയര്‍ – 45 രൂപ, വെളിച്ചെണ്ണ – 92 രൂപ, വന്‍കടല- 43 രൂപ, ഉഴുന്നു ബോള്‍ – 66 രൂപ, തുവരപ്പരിപ്പ് – 65 രൂപ, മുളക് ഗുണ്ടൂര്‍ – 75 രൂപ, മല്ലി – 79 രൂപ. അരി, കുത്തരി ( അഞ്ചു കിലോ ), പച്ചരി ( രണ്ടു കിലോ ), പഞ്ചസാര ( ഒരു കിലോ ), വെളിച്ചെണ്ണ ( 500 മില്ലി ), ചെറുപയര്‍, കടല, ഉഴുന്നു, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി ( അരക്കിലോ വീതം ) എന്നിവയാണ് ഓരോ കുടുംബത്തിനും സബ്‌സിഡി നിരക്കില്‍ കിട്ടുക. ബാക്കിയുള്ളവ 500 ഗ്രാം വീതവും കിട്ടും.
റേഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ സപ്ലൈകോയുടെ വിലവിവരപ്പട്ടികയനുസരിച്ചാണ് സാധനങ്ങള്‍ നല്‍കുന്നത്. സംസ്ഥാനത്തു രണ്ടായിരം ഓണം വിപണികളാണ് തുറക്കുന്നതെന്ന് കോഴിക്കോട്ടു നടത്തിയ പത്രസമ്മേളനത്തില്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബും മാനേജിങ് ഡയരക്ടര്‍ ഡോ. എസ്.കെ. സനിലും അറിയിച്ചു.