കണയന്നൂര്‍ താലൂക്ക് കാര്‍ഷിക ഗ്രാമവികസന ബാങ്ക് അങ്കണവാടിക്കു സഹായം നല്‍കി
എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്ക് ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ അങ്കണവാടിക്കു വിവിധ ഉപകരണങ്ങള്‍ നല്‍കി. കണയന്നൂര്‍ താലൂക്ക് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ശ്രീലേഖ കെ. വിതരണം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.പി. ഉദയന്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം രാജു അരിക്കനേഴത്ത്, വാര്‍ഡംഗം വി.കെ. ശശി, ബാങ്ക് വൈസ് പ്രസിഡന്റ് എന്‍.എന്‍. സോമരാജന്‍, ബോര്‍ഡംഗം സുല്‍ഫി പി. ഇസസ്, സെക്രട്ടറി സന്ധ്യ. ആര്‍. മേനോന്‍, ബ്രാഞ്ച് മാനേജര്‍ ശ്രീജ കെ.എസ്, ഷീന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.