ഏറാമല സഹകരണ ബാങ്ക് അരക്കോടി ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

adminmoonam

വടകര ഏറാമല സഹകരണ ബാങ്ക് അരക്കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. കോഴിക്കോട് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിങ്) എ.കെ. അഗസ്തി ബാങ്ക് ചെയർമാൻ മനയത്ത് ചന്ദ്രനിൽ നിന്നും തുക ഏറ്റുവാങ്ങി. വടകര അസിസ്റ്റന്റ് രജിസ്ട്രാർ സി. കെ. സുരേഷ്, ബാങ്ക് വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, ജനറൽ മാനേജർ ടി.കെ. വിനോദൻ, ഒ.മഹേഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു. ബാങ്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും ഭരണസമിതി അംഗങ്ങളുടെ സിറ്റിംഗ് ഫീസ് അടക്കമുള്ള തുകയാണ് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News