ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

Deepthi Vipin lal

കേരള കോ-ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ (HMS) കണ്ണൂർ ജില്ലാ കമ്മിറ്റി തങ്ങളുടെ അംഗങ്ങളുടെ മക്കളിൽ എസ് എസ് എൽ സി, +2 പരിക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. പരിപാടി ഉദ്ഘാടനം ചെയ്ത കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ. മോഹനൻ വിദ്യാർഥികൾക്ക് ഉപഹാരവും വിതരണം

ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസവും ഭാവിയും എന്ന വിഷയത്തിൽ ഡോ: കെ.പി വിപിൻ ചന്ദ്രൻ ക്ലാസെടുത്തു. സി.എം.പി. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി.എ.അജീർ, സി.എം.പി. ജില്ലാ സെക്രട്ടറി പി.സുനിൽ കുമാർ , KCWF സംസ്ഥാന സെക്രട്ടറി എൻ.സി. സുമോദ്, കാഞ്ചന മാച്ചേരി, കെ ഉമേഷ്,കെ ചിത്രാംഗദൻ, കെ.പി.സലിം, കാരിച്ചി ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി വി എൻ അഷറഫ് സ്വാഗതവും ജില്ലാ ട്രഷറർ എൻ പ്രസീതൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News