ഇ – ഗഹാന്‍ ഫയല്‍ ചെയ്യാന്‍ താല്‍ക്കാലിക സംവിധാനം

Deepthi Vipin lal

രജിസ്‌ട്രേഷന്‍ വകുപ്പ് സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ മേഖേന പൊതുജനങ്ങള്‍ക്കു നല്‍കിവരുന്ന ഇ – ഗഹാന്‍ സംബന്ധമായ സേവനം തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. ഡിജിറ്റല്‍ സിഗ്നേച്ചറില്‍ വന്ന സാങ്കേതികത്തകരാറാണു ഇ – ഗഹാന്‍ സേവനം നാലു ദിവസമായി തടസ്സപ്പെടാന്‍ കാരണം.

സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഓണ്‍ലൈനായി കിട്ടുന്ന ഇ – ഗഹാന്‍ ഫയല്‍ ചെയ്ത ശേഷം ഡൗണ്‍ലോഡ് ചെയ്തു സബ് രജിസ്ട്രാറുടെ ഒപ്പും ഓഫീസ് മുദ്രയും പതിച്ച് ബന്ധപ്പെട്ട കക്ഷികള്‍ക്കു മടക്കി നല്‍കണമെന്നു ജില്ലാ രജിസ്ട്രാര്‍ ( ജനറല്‍ ) മാരോട് രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ നിര്‍ദേശിച്ചു. ഡിജിറ്റല്‍ സിഗ്നേച്ചര്‍ സംവിധാനം പുന:സ്ഥാപിച്ചുകഴിഞ്ഞാല്‍ ഫയല്‍ ചെയ്ത ഇ – ഗഹാനുകള്‍ ഡിജിറ്റല്‍ സൈന്‍ ചെയ്തു നടപടി പൂര്‍ത്തീകരിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News