ആലപ്പുഴ ജില്ലാ ബാങ്ക് ജീവനക്കാർ പ്രളയ ബാധിതർക്കായി നിർമ്മിച്ച രണ്ടാമത്തെ വീടും കൈമാറി.
പ്രളയ ദുരന്ത സമാശ്വാസമായി ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് എംപ്ലോയിസ് അസോസിയേഷൻ(AIBEA)
പണി കഴിപ്പിച്ച് നൽകിയ രണ്ടാമത്തെ വീടിന്റെ താക്കോൽ ദാനം അസോസിയേഷൻ പ്രസിഡന്റ് എ.എ. ഷുക്കൂർ നിർവ്വഹിച്ചു. നീർക്കുന്നം പരുവേച്ചിറ പൊന്നമ്മയ്ക്കണ് വീട് നൽകിയത്. ചടങ്ങിൽ സംഘടനാ വർക്കിംഗ് പ്രസിഡന്റ് പി. മണിക്കുട്ടൻ നായർ, ജനറൽ സെക്രട്ടറി കെ. സേതുനാഥ്,
AKBEF അസി.സെക്രടറി സി. അനന്തകൃഷ്ണൻ, B. സുരേഷ്,എം. ജെ. ജേക്കബ്ബ് തുടങ്ങിയവർ സംബന്ധിച്ചു.കൊറോണ പ്രതിരോധത്തിെന്റെ
ഭാഗമായി മറ്റു ചടങ്ങുകൾ ഒഴിവാക്കി.