ആദായ നികുതി നിയമത്തിലെ 194 N വിഷയത്തിൽ ശിവദാസ് ചേറ്റൂരിന്റെ പഠനം തുടരുന്നു.

[mbzauthor]

ആദായ നികുതി നിയമത്തിലെ 194 N വിഷയത്തിൽ ശിവദാസ് ചേറ്റൂരിന്റെ പഠനം തുടരുന്നു.

94. കഴിഞ്ഞ ഭാഗത്തിൽ നമ്മൾ ആക്ടിന്റെ സെക്ഷൻ 5(b) അനുസരിച്ചുള്ള ‘ബാങ്കിങ്ങി’ന്റെ നിർവചനത്തെക്കുറിച്ചായിരുന്നു ചർച്ച ചെയ്തിരുന്നത്. ബാങ്കിങ്ങിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമായ പൊതുജനങ്ങൾക്കായി നൽകുന്ന വായ്പ എന്നതാണ് പാക്സിൽ ഇല്ലാത്ത പ്രധാന ഘടകം. നിങ്ങളുടെ അറിവിലേക്കായി “ബാങ്കിങ്” ന്റെ നിർവചനം ഞാൻ വീണ്ടും താഴെ കൊടുക്കുന്നു:

5(ബി): “ബാങ്കിംഗ്” എന്നാൽ, ആവശ്യപ്പെടുന്നതനുസറിച്ച് തിരിച്ചു നൽകളിലൂടെയോ , അല്ലെങ്കിൽ അല്ലെങ്കിൽ മറ്റേതെങ്കിലും വഴിയോ ചെക്ക്, ഡ്രാഫ്റ്റ്, ഓർഡർ എന്നിവ വഴിയോ അല്ലെങ്കിൽ മറ്റേതെങ്കിലും വഴിയോ പിൻവലിക്കാവുന്ന തരത്തിലോ മറ്റേതെങ്കിലും തരത്തിലോ നിക്ഷേപത്തിനായോ വായ്പ നൽകാനായോ പൊതുജനങ്ങളിൽനിന്നു പണ നിക്ഷേപം സ്വീകരിക്കൽ എന്നർത്ഥമാകുന്നു. .

95. സെക്ഷൻ 5(b)-യിലെ നിർവചനമനുസരിച്ചുള്ള ബാങ്കിങ്ങിന്റെ അടുത്ത സവിശേഷത എന്തെന്ന് ഇപ്പോൾ നമുക്ക് നോക്കാം. പലിശക്കായി ഇടപാടുകാർ ബാങ്കിലിടുന്ന തുക നിക്ഷേപാവശ്യത്തിനായി ഉപയോഗിക്കേണ്ടതാണ് എന്ന് നാം കണ്ടു. ഒരു ഗ്രാമത്തിന്റെ, പഞ്ചായത്തിന്റെ അല്ലെങ്കിൽ ഒരു മുൻസിപ്പാലിറ്റിയുടെ പരിധിക്കുള്ളിൽ മാത്രം പ്രവർത്തിക്കുന്ന ഒരു പാക്സിന് പലിശക്കായി ഇടപാടുകാർ ബാങ്കിലിടുന്ന തുക നിക്ഷേപാവശ്യത്തിനായാണ് ഉപയോഗിക്കുക എന്ന് പറയാൻ ബുദ്ധിമുട്ടുണ്ട്. പാക്സിന്റെ ഇടപാടുകാരിൽ നിന്ന് സ്വീകരിക്കുന്ന തുക അംഗങ്ങൾക്ക് വായ്പ നൽകാൻ തന്നെയാണ് പ്രധാനമായും സ്വീകരിക്കുന്നത്. എന്നാൽ Cooperative Societies Act 1969-ന്റെ section 55 മുതൽ 62 വരെയും Kerala cooperative societies Rules-ന്റെ Rules 53 മുതൽ 63വരെയും ഉള്ള വകുപ്പുകൾ അനുസരിച്ച് സൊസൈറ്റിയുടെ മൊത്തം ലാഭത്തിൽനിന്നാണ് നിക്ഷേപങ്ങൾ നടത്തേണ്ടത്. പാക്സിന്റെ കാര്യത്തിൽ ഈ വ്യവസ്ഥ ഭാഗികമായി പാലിക്കപെടുന്നുണ്ടെന്നാണ് എന്റെ അഭിപ്രായം.

96. ഇപ്പോൾ നമുക്ക് BR Act 1949 സെക്ഷൻ 5(b)-യിലെ നിർവചനം അനുസരിച്ചുള്ള ബാങ്കിങ്ങിന്റെ മറ്റു ചില സവിശേഷതകൾ കൂടി എന്തെന്ന് നോക്കാം.

97. പൊതുജനങ്ങളിൽ നിന്ന് സ്വീകരിക്കുന്ന നിക്ഷേപത്തുകകൾ ആവശ്യപ്പെടുന്ന മുറയ്‌ക്കോ അല്ലാതെയോ തിരിച്ചു കൊടുക്കേണ്ടതാണ്. ഇനി വരുന്ന കൂടുതൽ പര്യാലോചനകളിൽ വ്യക്തമാവുന്ന തുപോലെ, നിക്ഷേപത്തുകകൾ ആവശ്യപ്പെടുന്ന മുറയ്‌ക്കോ അല്ലാതെയോ തിരിച്ചു കൊടുക്കേണ്ടതാണ് എന്നതിനാൽ ഈ വ്യവസ്ഥ പാക്സിലും ഭാഗികമായെങ്കിലും ഉണ്ട്.

98. പൊതുജനങ്ങളിൽ നിന്ന് സ്വീകരിക്കുന്ന നിക്ഷേപത്തുകകൾ പൊതുജനങ്ങൾക്ക് ചെക് മുഖേന പിൻവലിക്കാൻ സൗകര്യം ഉണ്ടായിരിക്കണം എന്നതാണ് അടുത്ത കാര്യം. പാക്സിന് ചെക് സൗകര്യം-അതിന്റെ ശരിയായ അർത്ഥത്തിൽ ഉണ്ടോ? എന്നെ സംബന്ധിച്ചിടത്തോളം, ‘ഇല്ല’ എന്നതാണ് ഉത്തരം. അതിനുള്ള കാരണങ്ങൾ ഞാനിവിടെ നിരത്താം.

99. ഒരു ചെക്ക് എന്താണെന്നും അതിന്റെ സവിശേഷധര്‍മ്മങ്ങൾ എന്തൊക്കെയാണെന്നും നമുക്കെല്ലാം അറിയാം. ഒരു “ചെക്ക്” ഒരു ബാങ്കർക്കു നൽകുന്ന പണമെടുക്കുന്നതിനുള്ള ധനവിനിമയപത്രവും (bill of exchange) ആവശ്യപ്പെട്ടാലല്ലാതെ പണം നൽകാൻ ഉദ്ദേശിച്ചിട്ടില്ലാത്തതും ട്രൻകേറ്റ്‌ ചെയ്ത ചെക്കിന്റെ ഇലക്ട്രോണിക് പ്രതിബിംബം, ഇലക്ട്രോണിക് രൂപത്തിലുള്ള ചെക്ക് എന്നിവ ഉൾപ്പെടുന്നതുമാകുന്നു. (നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്റ്റ് 1881 ലെ സെക്ഷൻ 6 കാണുക).

100. ട്രൻകേറ്റ്‌ ചെയ്ത ചെക്ക്(truncated cheque) “സാധുത പിൻവലിക്കപ്പെട്ട ചെക്ക്” – ക്ലിയറിംഗ് സംവിധാനത്തിനിടയിൽ കൂടുതൽ ഇടപാടുകൾ നടത്തുന്നതിനായി ഒരു ഇലക്ട്രോണിക് പ്രതിബിംബം ഉണ്ടാക്കിക്കഴിഞ്ഞാൽ കടലാസ്സിൽ തയ്യാറാക്കപ്പെട്ട നാം കാണുന്ന രൂപത്തിലുള്ള ചെക്കിന്റെ സാധുത നഷ്ടപ്പെടുന്നു. പിന്നീടുള്ള ഇടപാടുകൾക്ക്‌ കടലാസ്സ് ചെക്ക് ഉപയോഗിക്കാറില്ല. ഇലക്ട്രോണിക് പ്രതിബിംബം ഉണ്ടാക്കി ചെക്ക് ക്ലിയറിങ്ങിന്റെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞാൽ നാം കൊടുത്ത ചെക്ക് രൂപമാറ്റം സംഭവിച്ച് ഇലക്ട്രോണിക് സംവിധാനം ആകുന്നു. ഈ രൂപാന്തരത്തെയാണ് ട്രൻകേറ്റ്‌ ചെയ്യുക എന്ന് പറയുന്നത്. (സെക്ഷൻ 6-നു താഴെ കൊടുത്തിരിക്കുന്ന വിശദീകരണം കാണുക)

101. ഒരു ബാങ്ക് അക്കൗണ്ട്- ഉദാഹരണത്തിന് സേവിങ്സ് ബാങ്ക് എന്നിരിക്കട്ടെ- ഉള്ള ഒരു സാധാരണക്കാരനായ വ്യക്തിയെ സങ്കൽപ്പിക്കുവാൻ ഞാൻ വായനക്കാരോട് അഭ്യർത്ഥിക്കുന്നു. കുറച്ചു പണം നിക്ഷേപിച്ചുകൊണ്ട് ഒരു ബാങ്കിൽ അക്കൗണ്ട് തുടങ്ങുന്നതോടെ ഡെറ്റർ-ക്രെഡിറ്റർ (debtor- creditor) ബന്ധം സ്ഥാപിക്കപ്പെടുന്നു. അയാൾക്ക് ആവശ്യം വരുമ്പോൾ പണം പിൻവലിക്കുകയും, കൈയിലുള്ള അധികധനം ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. ഒരു ചെക്ക് എഴുതി നേരിട്ട് പോവുകയോ അല്ലെങ്കിൽ ഒരു സെൽഫ്- ചെക്കെഴുതി മുഖഭാഗത്തും പുറകിലും ഒപ്പിട്ടശേഷം ആരെയെങ്കിലും പറഞ്ഞയക്കുകയോ ചെയ്യുന്നു. ഇത് നമുക്കെല്ലാം അറിയുന്ന ഒരു സാധാരണ നടപടിക്രമം ആണ്.

102. മേലെ 101 ഖണ്ഡികയിൽ വിവരിച്ചതിനുപുറമേ, ചെക്ക് സംവിധാനത്തിൽ നമുക്ക് വേറെയും പല സൗകര്യങ്ങളും കാണാവുന്നതാണ്. നിങ്ങളുടെ സ്നേഹിതനിൽനിന്നും കുറച്ച് പണം കടം വാങ്ങിയെന്നും അദ്ദേഹം അത് തിരിച്ചുവാങ്ങാനായി വരുന്നു എന്നും വിചാരിക്കുക. നിങ്ങൾ എന്താണ് ചെയ്യുക? നിങ്ങൾ ഉടനെ ഒരു ചെക്കെഴുതി അദ്ദേഹത്തിന് കൊടുക്കുന്നു. നിങ്ങളുടെ സ്നേഹിതനു തൃശൂരിലെ SBI-യിലും നിങ്ങൾക്ക് പാലക്കാട് പാക്സിലും ആണ് അക്കൗണ്ടുള്ളത് എന്ന് വിചാരിക്കുക. അത്തരം സാഹചര്യത്തിൽ നിങ്ങളുടെ സ്നേഹിതൻ അദ്ദേഹത്തിന് അക്കൗണ്ടുള്ള തൃശൂരിലെ SBI-യിൽ ഈ തുക കൈപ്പറ്റി തന്റെ അക്കൗണ്ടിൽ വരവുവെക്കാനുള്ള നിർദ്ദേശത്തോടെ നിങ്ങളുടെ ചെക്ക് നിക്ഷേപിക്കുന്നു. SBI-യ്ക്ക് ഈ ചെക്ക് തുക കൈപ്പറ്റാനും വരവുവെയ്ക്കാനും കഴിയുമോ എന്നതാണ് എന്റെ ചോദ്യം.തീർച്ചയായും ഇല്ല. തങ്ങൾക്കു അത് കൈപ്പറ്റാൻ കഴിയാത്തതുകൊണ്ട് SBI ആ അപേക്ഷ നിരസിക്കും. ഇങ്ങനെ വരുമ്പോൾ നിങ്ങളുടെ ‘പാക്സ് ചെക്കി’നെ ശരിയായ അർത്ഥത്തിലുള്ള ചെക്കെന്നു പറയാൻ ആവുമോ? അതൊരു ചെക്കേ അല്ല എന്ന് പറയേണ്ടിവരും എന്ന് ഞാൻ ഭയപ്പെടുന്നു.

103. ഏറ്റവും പ്രധാനപ്പെട്ട കാര്യം പാക്സിലെ ഇടപാടുകാർക്ക് കൊടുക്കുന്ന മറ്റു ബാങ്കുകളുടെ ചെക്കുകൾ പാക്സിന് സ്വീകരിക്കാൻ സാധ്യമല്ല; കാരണം, അതിനു ചെക്ക് ക്ലിയറിങ് സംവിധാനത്തിൽ അംഗത്വം ഇല്ല എന്നതാണ്. ഇപ്രകാരം, ഇന്ത്യയിലെ മറ്റു ബാങ്കുകൾക്കുള്ളതിന് സമാനമായ ചെക്ക് ക്ലിയറിങ് സൗകര്യം പാക്സിനില്ല. ഉദാഹരണത്തിന്, നേരത്തെ സൂചിപ്പിച്ചതുപോലെ, പാക്സിന് ചെക്ക് ക്ലിയറിങ് സംവിധാനത്തിൽ അംഗമാവാൻ കഴിയില്ല. പാക്സ് ഇടപാടുകാർക്ക് നൽകുന്ന ചെക്കുകൾ പണം പിൻവലിക്കാൻ മാത്രമേ ഉപയോഗിക്കുന്നുള്ളൂ; അത് പണം പിൻവലിക്കാൻ ഉള്ള സ്ലിപ്പുകൾ മാത്രമാണ്; ശരിയായ അർത്ഥത്തിലുള്ള ചെക്കെന്നു പറയാൻ കഴിയില്ല.

104. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്റ്റ് 1881 ലെ സെക്ഷൻ 6-ൽ ഒരു ട്രൻകേറ്റ്‌ ചെയ്ത ചെക്കി (truncated cheque)ന്റെ നിർവചനം കൊടുത്തിട്ടുള്ളത് ശ്രദ്ധിക്കുക. അതിൽ ഒരു ചെക്ക് ക്ലിയറിങ് സംവിധാനം നില നിൽക്കുന്നതായി വിഭാവനം ചെയ്തിട്ടുണ്ട്; എന്നാൽ അത്തരം ക്ലിയറിങ് സംവിധാനം പാക്സിനില്ല. നിർവചനത്തിൽ ചെക്കിന്റെ സവിശേഷത അവ നെഗോഷ്യബിൾ ( നമ്മുടെ ചെക്ക് മറ്റുള്ളവർക്ക് ഒപ്പിട്ട ശേഷം മാറ്റി നൽകുന്ന പ്രക്രിയ) ആണെന്നുള്ളതാണ്. എന്നാൽ പാക്സ് നൽകുന്ന ഈ ചെക്കിനു വീണ്ടും നെഗോഷിയേറ്റു ( നമുക്ക് കിട്ടിയ ചെക്ക് മറ്റുള്ളവർക്ക് ഒപ്പിട്ട ശേഷം മാറ്റി നൽകുന്ന പ്രക്രിയ) ചെയ്യുവാൻ ആവുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

105. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്റ്റ് 1881 ലെ സെക്ഷൻ 4 -ൽ കൊടുത്തിരിക്കുന്ന അർത്ഥത്തിൽ ‘ചെക്ക്’ എന്ന് പറയപ്പെടുന്നത് അല്ലെങ്കിൽ ‘പിൻവലിക്കൽ സ്ലിപ്’ എന്നിവ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് അല്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഇപ്പറഞ്ഞ ആക്ടിലെ 5, 6 സെക്ഷനുകൾക്കും ഒരു സാംഗത്യവുമില്ല എന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു.

തുടരും ……

SIVADAS CHETTOOR B COM FCA LL.M
MOB: 9447137057
[email protected]

[mbzshare]

Leave a Reply

Your email address will not be published.