ആദായ നികുതി തർക്കങ്ങൾ തീർപ്പാക്കാനായി “വിവാദ് സെ വിശ്വാസ്” പദ്ധതിയുമായി ഇൻകം ടാക്സ് വകുപ്പ്.
ആദായ നികുതിയുമായി ബന്ധപ്പെട്ട് തർക്കങ്ങൾ തീർത്ത് പിഴയും പലിശയും കൂടാതെ നികുതി അടക്കുന്നതിനായി “വിവാദ് സെ വിശ്വാസ്” പദ്ധതിയുമായി ആദായ നികുതി വകുപ്പ്. മൂന്നാഴ്ച മുമ്പ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ച പുതിയ ധനബിൽ ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. പുതിയ ധനബില്ല് നിയമമാകുന്നതോടെ കൂടി കൂടുതൽ വ്യക്തത വരുമെന്ന് കോഴിക്കോട് ഇൻകം ടാക്സ് ഓഫീസർ കെ.രാജേഷ് മൂന്നാംവഴിയുടെ മഞ്ചേരിയിൽ നടന്ന ചർച്ചയിൽ പറഞ്ഞു.
തർക്കത്തിലുള്ള ഡിമാൻഡുകൾ അടച്ചു തീർക്കാൻ ഉള്ള സുവർണാവസരമാണ് സ്‌കീം വാഗ്ദാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇൻകം ടാക്സിൽ കുടിശ്ശിക ആയിട്ടുള്ള ഡിമാൻഡുകളും കുടിശ്ശികയായി ഉള്ളതും നിലവിൽ തർക്കത്തിൽ നിൽക്കുന്നതുമായ കേസുകൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഏതെങ്കിലും നിയമ ഫോറത്തിലുള്ള കേസുകൾക്ക് ഇത് ഏറെ പ്രയോജനം ലഭിക്കും. സിഎടി അപ്പീൽ, ഐടി എടി, ഹൈക്കോർട്ട്, സുപ്രീംകോർട്ട് എന്നീ നിയമ ഫോറങ്ങളിൽ തർക്കത്തിൽ ഉള്ളവർക്കാണ് ഈ പദ്ധതി ഗുണം ലഭിക്കുക. ഈ വർഷം ജനുവരി 31നകം അപ്പീൽ നൽകിയിട്ടുള്ള കേസുകൾ തീർപ്പാക്കുന്നതിനാണ് പുതിയ ധനബില്ലിൽ ഈ പദ്ധതി കൊണ്ടുവന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ ബില്ലായി അവതരിപ്പിച്ചതു മാർച്ച് ആദ്യവാരത്തോടെ നിയമം ആയി വരും. ഇതോടെ ഇതിൽ കൂടുതൽ വ്യക്തത കൈവരുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള ബില്ലിൽ അപ്പീലുകളിലെ ഉള്ള കേസുകളിൽ 234A, 234B, 234C എന്നീ വകുപ്പുകൾ പ്രകാരമുള്ള പലിശ ഒഴിവാക്കുന്നതിനും പെനാൽറ്റി ഒഴിവാക്കുന്നതിനും ഈ പദ്ധതി പ്രകാരം സാധിക്കും. ചില പഴയ കേസുകളിൽ ഡിമാൻഡ് നേക്കാൾ വലിയ തുക പലിശയായി അടയ്ക്കേണ്ടതായി വരാറുണ്ട്. ഇത്തരക്കാർക്ക് ഈ പദ്ധതി ഏറെ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി വഴി കുറഞ്ഞ പണമടച്ച് നിലവിലുള്ള കേസുകളിൽ നിന്ന് ഒഴിവാകാനും പെനാൽറ്റി ഒഴിവാക്കി കിട്ടാനും സാധികുമെന്നും അദ്ദേഹം പറഞ്ഞു.നിയമയുദ്ധത്തിലൂടെ മുന്നോട്ട് പോക്കാതെ നിയമം പാലിച്ച് മുന്നോട്ട് പോകണം. മാറ്റങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാൻ സഹകരണസംഘങ്ങൾ തയ്യാറാകണം. ഒരു ഏറ്റുമുട്ടലിന് ആദായ നികുതി വകുപ്പ് ഉദ്ദേശിക്കുന്നില്ല. സുവ്യക്തമായ ആശയവിനിമയത്തിലൂടെ കാര്യങ്ങൾ മനസ്സിലാക്കുകയും ബോധ്യപ്പെട്ടും ഒത്തൊരുമയോടെ പ്രവർത്തിക്കാൻ ഇരുകൂട്ടർക്കും സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഏതെങ്കിലും സഹകരണസംഘം താഴ്ന്ന വിഭാഗത്തിലുള്ള നിയമ ഫോറത്തിൽ കേസു വിജയിക്കുകയും പിന്നീട് ആദായനികുതിവകുപ്പ് അപ്പീൽ പോകുകയും ചെയ്യുന്ന കേസിൽ മൊത്തത്തിൽ 50 ശതമാനം തുക അടച്ച് കേസിൽ നിന്നും ഒഴിവാകാമെന്ന് വ്യവസ്ഥയും പദ്ധതിയിൽ ഉൾപ്പെടുത്തുവാൻ സാധ്യത ഉള്ളതായി അറിയുന്നു.സഹകരണ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ കോട്ടുമല, സെമിനാറില്‍ അധ്യക്ഷത വഹിച്ചു. ആദായനികുതി വിഷയത്തിൽ സംശയമുള്ളവർക്ക് കെ രാജേഷ് ന്റെ മൊബൈൽ ഫോണിലും ബന്ധപ്പെടാം. ഫോൺ: 8547001052.