ആദായനികുതി സെക്ഷൻ80(പി) വിഷയത്തിലുള്ള ലേഖനം തുടരുന്നു.

adminmoonam

ആദായനികുതി സെക്‌ഷൻ 80 (പി) വിഷയത്തിലുള്ള ശിവദാസ് ചേറ്റൂരിന്റെ ലേഖന ഭാഗം ഇരുപത്തിയാറ്.
180. സെക്‌ഷൻ 5 (b) നിർവചനം അനുസരിച്ച് “ബാങ്കിംഗ്” ന്റെ അടുത്ത സവിശേഷത നോക്കാം. നിക്ഷേപമായി സ്വരൂപിച്ച പണം കടംകൊടുക്കാനായി വിനിയോഗിക്കണമെന്ന് മനസ്സിലാക്കിയല്ലോ. ഒരു ഗ്രാമം അല്ലെങ്കിൽ പഞ്ചായത്ത് അല്ലെങ്കിൽ മുനിസിപ്പാലിറ്റിയിൽ മാത്രം ഒതുങ്ങുന്ന പ്രവർത്തന മേഖലയുള്ള ഒരു പ്രാഥമിക കാർഷിക സഹകരണ സൊസൈറ്റിയുടെ കാര്യത്തിൽ, നിക്ഷേപ ആവശ്യങ്ങൾക്കായി മാത്രം നിക്ഷേപങ്ങൾ സ്വീകരിക്കുന്നുവെന്ന് പറയാൻ പ്രയാസമാണ്. പാക്‌സ് നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് പ്രാഥമികമായി അതിന്റെ അംഗങ്ങൾക്ക് മാത്രം വായ്പ നൽകുന്നതിനാണ്. എന്നാൽ കേരള സഹകരണ സൊസൈറ്റി ആക്റ്റ് 1969, സെക്ഷൻ 55 മുതൽ 62 വരെയും കേരള സഹകരണ സൊസൈറ്റി റൂൾസ് 53 മുതൽ 63 വരെയുള്ള ചട്ടങ്ങൾ സൊസൈറ്റി ഉണ്ടാക്കുന്ന അറ്റാദായത്തിൽ നിന്ന് മറ്റു നിക്ഷേപങ്ങൾ ചെയ്യാം എന്നുള്ള വ്യവസ്ഥകൾ കൊടുത്തിരിക്കുന്നു.. അതിനാൽ, പാക്‌സിന്റെ കാര്യത്തിൽ “ബാങ്കിങ്” എന്ന പദത്തിന്റെ നിർവചനത്തിൽ ഉള്ള ഈ സവിശേഷത ഭാഗികമായി ഉണ്ടെന്നാണ് എന്റെ അഭിപ്രായം.

181. പൊതുജനങ്ങളിൽ നിന്ന് സ്വീകരിച്ച നിക്ഷേപങ്ങൾ അവരുടെ ആവശ്യാനുസരണം തിരിച്ചുകൊടുക്കേണ്ട ബാധ്യത ബാങ്കിങ് ബിസിനസ് ന്റെ ഒരു പ്രധാന ചുമതലയാണ്. പാക്‌സ് സ്വീകരിക്കുന്ന നിക്ഷേപങ്ങൾ തീർച്ചയായും ആവശ്യാനുസരണം തിരിച്ചുകൊടുക്കേണ്ട ബാധ്യത ഉണ്ട്. അതിനാൽ പാക്‌സിന്റെ കാര്യത്തിൽ “ബാങ്കിങ്” എന്ന പദത്തിന്റെ നിർവചനത്തിൽ ഉള്ള ഈ സവിശേഷത പൂർണമായും തെളിഞ്ഞു കാണുന്നുണ്ടെന്നാണ് എന്റെ അഭിപ്രായം.

182. ഇനി ബാങ്കിങ് ന്റെ മറ്റു സവിശേഷതകൾ നോക്കാം. “ബാങ്കിങ്” എന്ന പദത്തിന്റെ നിർവചനപ്രകാരം ഒരു നിക്ഷേപകൻ ബാങ്കിൽ നിക്ഷേപിക്കുന്ന തുക അവനു cheque ഉപയോഗിച് പിൻവലിക്കാൻ കഴിയണം. ഈ ലേഖകനെ സംബന്ധിച്ചിടത്തോളം ഈ സവിശേഷത ഒഴിച്ചുകൂടാനാവാത്ത ഒരു സവിശേഷത തന്നെയാണ്. cheque ഉപയോഗിച്ചു പണം പിൻവലിക്കാനോ മാറ്റം ചെയ്യപ്പെടാനോ ഉള്ള സൗകര്യം ഏതൊരു ബാങ്കും നിക്ഷേപകർക്ക് ഒരുക്കി കൊടുക്കണം എന്നത് തന്നെയാണ് എന്റെ അഭിപ്രായം. ആ സൗകര്യം കൊടുക്കാത്ത ഒരു സ്ഥാപനത്തിനെ “ഒരു ബാങ്ക്” എന്ന് എങ്ങനെ വിളിക്കും? അങ്ങനെയുള്ള ഒരു സ്ഥാപനത്തിനെ നിങ്ങൾ “ബാങ്ക്” ആയി പരിഗണിക്കുമോ?

183. cheque എന്നാൽ എന്താണ്? അതറിയാൻ Negotiable Instruments Act 1881 ഇലെ സെക്‌ഷൻ 6 നോക്കണം. സെക്‌ഷൻ 6 ഞാൻ താഴെ കൊടുക്കുന്നു.

A ”cheque” is a bill of exchange drawn on a specified banker and not expressedto be payable otherwise than on demand and it includes the electronic image of a truncated cheque and a cheque in the electronic form. (Section 6)
Explanation I.—

For the purposes of this section, the expressions—[(a) “a cheque in the electronic form”means a cheque drawn in electronic form by using any computer resource and signed in a secure system with digital signature (with or without bio metrics signature) and asymmetric crypto system or with electronic signature, as the case may be;](b) “a truncated cheque” means a cheque which is truncated during the course of a clearing cycle, either by the clearing house or by the bank whether paying or receiving payment, immediately on generation of an electronic image for transmission, substituting the further physical movement of the cheque in writing.

Explanation II.
For the purposes of this section, the expression “clearing house” means the clearing house managed by the Reserve Bank of India or a clearing house recognized as such by the Reserve Bank of India.]

Explanation III.

For the purposes of this section, the expressions “asymmetric crypto system”, “computer resource”, “digital signature”, “electronic form”and “electronic signature”shall have the same meanings respectively assigned to them in the Information Technology Act, 2000(21 of 2000).]

184. CHEQUE ന്റെ നിർവചനത്തിലെ പ്രധാന ഘടകങ്ങൾ (Ingradients) താഴെ പറയുന്നവയാണ്.

1. cheque ഒരു bill of exchange ആണ്.
2. Cheque negotiable ആയിരിക്കണം
3. ആ bill ഏതെങ്കിലും ഒരു പേരെടുത്തു പറയുന്ന ബാങ്കിന്റെ പേരിൽ എഴുതപ്പെട്ടതാവണം.
4. എപ്പോൾ ആവശ്യപ്പെട്ടാലും കൊടുക്കാനുള്ള ബാധ്യത ബാങ്കിനുണ്ടാവണം.
5. truncated cheque ന്റെ electronic image കൂടെ നിർവചനത്തിന്റെ പരിധിയിൽ വരും.
6. cheque എന്നാൽ ഇലക്ട്രോണിക് രൂപത്തിൽ ഉള്ളതും ആവാം.

cheque നെ കുറിച്ചുള്ള കൂടുതൽ വിവരണങ്ങൾ അടുത്ത ലക്കത്തിൽ തുടരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News