“ഹരിതം സഹകരണം മഞ്ഞള്‍പൊടി” വിപണിയിലിറക്കും: കണയന്നൂര്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്
എറണാകുളം കണയന്നൂര്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മുളന്തുരുത്തി വേഴപ്പറമ്പില്‍ ഒന്നര ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത ഹരിതം സഹകരണം മഞ്ഞള്‍ കൃഷിയുടെ വിളവെടുപ്പ് നടത്തി. ബാങ്ക് പ്രസിഡന്റ് എം.പി. ഉദയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ജൈവ രീതിയില്‍ കൃഷി ചെയ്ത മഞ്ഞള്‍ സംസ്‌കരിച്ച് ഹരിതം സഹകരണം മഞ്ഞള്‍പൊടി എന്ന പേരില്‍ ബാങ്കില്‍ നിന്നും ലഭ്യമാക്കും – പ്രസിഡന്റ്
ബാങ്ക് വൈസ് പ്രസിഡന്റ് എന്‍.എന്‍. സോമരാജന്‍ അദ്ധ്യക്ഷത വഹിച്ചു. പി.എസ്. കൊച്ചുകുഞ്ഞ്, കെ.എ. ജോഷി, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സി.ജെ. ജോയ്, സുല്‍ഫി. പി, മുളന്തുരുത്തി സാമൂഹ്യ ക്ഷേമസഹകരണ സംഘം ഡയറക്ടര്‍ പി.ഡി. രമേശന്‍, ബാങ്ക് സെക്രട്ടറി സന്ധ്യ. ആര്‍ മേനോന്‍, അസിസ്റ്റന്റ് സെക്രട്ടറി സിജു.പി.എസ് എന്നിവര്‍ സംസാരിച്ചു.