സ്റ്റുഡൻസ് മാർക്കറ്റ് ഒരുക്കി കോഴിക്കോട് കൊടുവള്ളി സർവീസ് സഹകരണ ബാങ്ക്.
അടുത്ത അധ്യയന വർഷത്തേക്ക് വിദ്യാർത്ഥികൾക്ക് ആവശ്യമായ മുഴുവൻ സാധനങ്ങളും ഒരുക്കി കൊടുവള്ളി സർവീസ് സഹകരണ ബാങ്ക് രക്ഷിതാക്കൾക്ക് ആശ്വാസമായി. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള സാധനങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. കൺസ്യൂമർഫെഡുമായി സഹകരിച്ചാണ് സ്റ്റുഡൻസ് മാർക്കറ്റ്. ബാങ്ക് ഹാളിൽ ഒരുക്കിയിരിക്കുന്ന വിപണി ബാങ്ക് പ്രസിഡന്റ് ഒ. പി.റഷീദ് വിദ്യാർത്ഥി റെസിൻ മുഹമ്മദിന് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി എ. ജയശ്രീ, എ.പി.സിദ്ദിഖ്, വന്ദീപ് രാജു തുടങ്ങി നിരവധി സഹകാരികളും ഡയറക്ടർമാരും ജീവനക്കാരും പങ്കെടുത്തു.