സാനുമാഷിന്റെ സമ്പൂര്‍ണകൃതികള്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

moonamvazhi

എറണാകുളം ജില്ലയിലെ സാമൂഹ്യസംരംഭകസഹകരണസംഘം (സമൂഹ്) പ്രസിദ്ധീകരിക്കുന്ന പ്രൊഫ. എം.കെ. സാനുവിന്റെ സമ്പൂര്‍ണകൃതികളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഒക്ടോബര്‍ രണ്ടിന് വൈകിട്ടു 3.30ന് എറണാകുളം ടൗണ്‍ഹാളിലാണു പ്രകാശനം. ഇതിന്റെ വിജയത്തിനു സംഘാടകസമിതി രൂപവത്കരിച്ചു. ബി.ടി.എച്ചില്‍ ചേര്‍ന്ന യോഗം പ്രൊഫ. എം. തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. ജി.സി.ഡി.എ. ചെയര്‍മാന്‍ കെ.ചന്ദ്രന്‍പിള്ള അധ്യക്ഷനായിരുന്നു. പ്രൊഫ. എം.കെ. സാനു, കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ, ജോണ്‍ ഫെര്‍ണാണ്ടസ്, മുഹമ്മദ് ഷിയാസ്, ഷാജിജോര്‍ജ് പ്രണത, സി.ഐ.സി.സി ജയചന്ദ്രന്‍, ഫാ. അനില്‍ ഫിലിപ്പ്, ഡോ. മിനിപ്രിയ, എം. കൃഷ്ണദാസ്, അഡ്വ. വി.കെ. പ്രസാദ്, ജോബി ജോണ്‍, സി.ബി. വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

സി.എന്‍. മോഹനന്‍ ചെയര്‍മാനും കെ. ചന്ദ്രന്‍പിള്ള കണ്‍വീനറായുമുള്ള സംഘാടകസമിതിയാണു രൂപവത്കരിച്ചിട്ടുള്ളത്. മള്‍ട്ടിമീഡിയ പുസ്തകമായി പ്രസിദ്ധീകരിക്കുന്ന സമ്പൂര്‍ണകൃതികളില്‍ സാനുമാഷുമായുള്ള അഭിമുഖങ്ങള്‍, കവിതാപാരായണം, നാടകാവതരണം തുടങ്ങി നബറ്റമ്പതിലേറെ വീഡിയോകള്‍ ക്യൂആര്‍ കോഡ് വഴി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.