സാധാരണക്കാരെ സഹായിക്കാൻ സഹകരണമേഖലക്കേ കഴിയൂ എന്ന് ആന്റോ ആന്റണി എം.പി.

adminmoonam

സാധാരണക്കാരെ സഹായിക്കാൻ സഹകരണമേഖലയ്ക്ക് മാത്രമേ കഴിയൂഎന്ന് ആന്റോ ആന്റണി എം.പി. പറഞ്ഞു. മൈലപ്രാ സഹകരണബാങ്കിൽ അഞ്ചു കോടി രൂപയുടെ വായ്പ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുരക്ഷ കേരളം പദ്ധതിയിൽ നബാർഡിന്റെ സഹായത്തോടുകൂടിയാണ് ബാങ്കിൽ ഈ വായ്പ നൽകുന്നത്.

മൈലപ്രായിലെ 44 കുടുംബശ്രീ സംഘങ്ങൾക്ക് 53.45 ലക്ഷം രൂപ നേരത്തെ വായ്പ നൽകിയിരുന്നു. വിദേശത്തുനിന്ന് ഇപ്പോൾ മടങ്ങിവരുന്ന പ്രവാസികൾക്ക് ചെറുകിട വ്യവസായം തുടങ്ങുന്നതിന് 10 ലക്ഷം രൂപ 9 ശതമാനം പലിശയ്ക്ക് നൽകുന്നുണ്ട്. ബാങ്ക് പ്രസിഡണ്ട് ജെറി ഈശോ ഉമ്മൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മാത്യു തോമസ്, സെക്രട്ടറി ജോഷ്വ മാത്യു, കെ.കെ. മാത്യു, സി. എം. ജോൺ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.