സഹകരണ സ്ഥാപനങ്ങളുടെ തകർക്കാനുള്ള ഗൂഢനീക്കമാണ് കേന്ദ്ര സർക്കാരിന്റേതെന്നു കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ.

adminmoonam

സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളെ തകർക്കാനുള്ള ഗൂഢ ലക്ഷ്യമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് കൗൺസിൽ ആരോപിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൃശ്ശൂർ ജില്ലാ ആദായ നികുതി ഓഫീസിലേക്ക് നടത്തിയ മാർച്ച് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. ഒരു കോടി രൂപയ്ക്ക് മുകളിൽ പണം പിൻവലിച്ചാൽ 2 ശതമാനം ടാക്സ് നൽകണമെന്ന വ്യവസ്ഥ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംഘടനാ ജില്ലാ പ്രസിഡണ്ട് കെ.വി. മണിലാൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.എസ്. സുരേഷ് ബാബു, സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി.ജയൻ, കെ.സി.ബിന്ദു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!