സഹകരണ സംഘങ്ങള്‍ ഇനി ആഴ്ചയില്‍ ആറു ദിവസവും പ്രവര്‍ത്തിക്കും

Deepthi Vipin lal

സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്കു ഇനി തിങ്കള്‍ മുതല്‍ ശനി വരെ പ്രവൃത്തിദിനമായിരിക്കും.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കടകള്‍ക്കും മാര്‍ക്കറ്റിനും ബാങ്കുകള്‍ക്കും ഓഫീസുകള്‍ക്കും സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സഹകരണ സംഘം രജിസ്ട്രാര്‍ ഈ ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്.

സഹകരണ ബാങ്കുകളിലും സംഘങ്ങളിലും പുറത്തും ജനക്കൂട്ടം ഉണ്ടാകുന്നില്ലെന്നു അതതു ഭരണസമിതി ഉറപ്പു വരുത്തണമെന്നു ഉത്തരവില്‍ പറയുന്നു. സ്ഥാപനത്തില്‍ ഒരു സമയം പ്രവേശിക്കാവുന്ന ഉപഭോക്താക്കളുടെ എണ്ണവും ജീവനക്കാരുടെ വാക്സിനേഷന്റെ വിവരവും പുറത്തു പ്രദര്‍ശിപ്പിക്കണം.

രണ്ടാഴ്ചക്കുള്ളില്‍ ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്കോ 72 മണിക്കൂറിനു മുമ്പ് എടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കോ ഒരു മാസം മുമ്പു കോവിഡ് പോസിറ്റീവ് ആയിട്ടുള്ളവര്‍ക്കോ മാത്രമേ സഹകരണ സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളു.

Leave a Reply

Your email address will not be published.

Latest News