സഹകരണ സംഘങ്ങളിലെ സ്ഥിര നിക്ഷേപങ്ങൾക്ക് അര ശതമാനം പലിശ കുറച്ചു.
സംസ്ഥാനത്തെ വായ്പ സഹകരണ സംഘങ്ങളും / ബാങ്കുകളും നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ അര ശതമാനം കുറച്ച് പുതുക്കി നിശ്ചയിച്ചു. 22.5.2020 മുതലാണ് പുതുക്കിയ പലിശ നിരക്ക്. സഹകരണ ബാങ്കുകളുടെയും വിവിധ വാണിജ്യ ബാങ്കുകളുടെയും പൊതുമേഖല ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ട്രഷറി യുടെയും പലിശനിരക്ക് അവലോകനം ചെയ്ത ശേഷമാണ് തീരുമാനം.
മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി അര ശതമാനം നിരക്കിൽ അധിക പലിശ നൽകാം. സ്ഥിര നിക്ഷേപങ്ങൾക്ക് സഹകരണ സംഘം രജിസ്ട്രാർ നിശ്ചയിച് നൽകുന്ന നിരക്കുകളിൽ അധികരിച്ച നിരക്കിൽ പലിശ നൽകാൻ പാടില്ലെന്നും ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കുമെന്നും രജിസ്ട്രാർ പറഞ്ഞു.