സഹകരണ സംഘം പെന്‍ഷന്‍കാര്‍ക്ക് മെഡിസെപ്പ് നടപ്പാക്കണം

Deepthi Vipin lal

വിരമിച്ച സഹകരണ സംഘം ജീവനക്കാര്‍ക്കും മെഡിസെപ്പ് പദ്ധതി നടപ്പാക്കണമെന്ന് കേരള പ്രൈമറി കോ-ഓപ്പററ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി താലൂക്ക് പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. ഉത്സവകാല ബത്ത 5000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവും യോഗം ഉന്നയിച്ചു.സംസ്ഥാന സെക്രട്ടറി വി.സുന്ദരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി.വത്സന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.പി.രാഘവന്‍, ശിവന്‍ ആറാഞ്ചേരി, പൂക്കോട്ട് ബാബുരാജ്, ജില്ലാ പ്രസിഡന്റ് കെ.ശ്രീകുമാര്‍, സെക്രട്ടറി കുഞ്ഞോത്ത് രാഘവന്‍, സി.എച്ച്.ഹമീദ്, വി.ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Latest News