സഹകരണ സംഘംങ്ങളുടെ പ്രവൃത്തി ദിനങ്ങളും പ്രവർത്തന സമയവും പുന:ക്രമീകരിക്കണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിസ് സെൻറർ.

adminmoonam

സഹകരണ സംഘംങ്ങളുടെ പ്രവൃത്തി ദിനങ്ങളും പ്രവർത്തന സമയവും പുന:ക്രമീകരിക്കണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിസ് സെൻറർ ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവൃത്തി ദിനങ്ങളും, പ്രവർത്തന സമയവും പുന:ക്രമീകരിക്കാൻ അടിയന്തിര നടപടി വേണമെന്ന് മുഖ്യമന്ത്രിക്കും സഹകരണവുപ്പുമന്ത്രിക്കും നൽകിയ നിവേദനത്തിൽ കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിസ് സെൻറർ സംസ്ഥാന പ്രസിഡന്റ് ഹനീഫ പെരിഞ്ചീരിയും സെക്രട്ടറി വി.കെ.ഹരികുമാറും ആവശ്യപ്പെട്ടു.

കോവിഡ് സമൂഹ വ്യാപനം വർദ്ധിക്കുകയും സംസ്ഥാനത്തെ പലസ്ഥലങ്ങളും ട്രിപ്പിൾ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച്കൊണ്ടിരിക്കുകയും ചെയ്യുന്ന വേളയിൽ സർക്കാർ ഓഫീസുകളിലും ജീവനക്കാർക്കും നിശ്ചയിച്ച അതേ മാതൃകയിൽ രൂക്ഷത അനുഭവപ്പെടുന്ന ജില്ലകളിലെ സഹകരണ സംഘങ്ങൾക്ക് പ്രവൃത്തി ദിനവും പ്രവർത്തനസമയവും പുന:ക്രമീകരിക്കാനും ജീവനക്കാരുടെ എണ്ണം നിശ്ചയിച്ച് നൽകുന്നതിനും അതത് മാനേജ്മെന്റുകൾക്ക് അധികാരം നൽകി കൊണ്ട് ഉത്തരവുണ്ടാകണം. വ്യത്യസ്ഥമായ മാനേജ്മെൻറ് കളായതിനാൽ ഒരു പൊതു നിർദ്ദേശമുണ്ടായാൽ അതനുസരിച്ച് മാനേജ്മെന്റുകൾക്ക് തീരുമാനമെടുക്കാൻ കഴിയുമെന്ന് നിവേദനത്തിൽ പറയുന്നു.

Leave a Reply

Your email address will not be published.