സഹകരണ വാരാഘോഷം നടത്തി
ഏഴുപതാമത് അഖിലേന്ത്യ സഹകരണ വാരാഘോഷം പനമരം പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ചു. മിൽക്ക് സൊസൈറ്റി ഹാളിൽ ഏച്ചോം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ.ഇഗീരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. പനമരം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ബെന്നി അരിഞ്ചേർല അധ്യക്ഷത വഹിച്ചു. സഹകരണ വിദ്യഭ്യാസത്തിൻ്റെ പരിശീലനവും നവീകരണവും എന്ന വിഷയത്തിൽ സഹകരണ വകുപ്പ് സീനിയർ ഓഡിറ്റർ പ്രിയേഷ് സി.പി സംസാരിച്ചു. പനമരം ക്ഷീരോൽപാദക സഹകരണം സംഘം പ്രസിഡന്റ് ഇ.ജെ സെബാസ്റ്റ്യൻ സ്വാഗതവും മാണി തോട്ടത്തിൽ നന്ദിയും പറഞ്ഞു.
ബേബി.തുരുത്തിയിൽ, അബ്ദുൾ അസീസ് കെ, മുനീർ, ഷേർലി ടീച്ചർ എന്നിവർ സംസാരിച്ചു.