സഹകരണ വകുപ്പ് അഡീഷണല്‍ രജിസ്ട്രാര്‍ എം.എന്‍. ജയരാജ് അന്തരിച്ചു
സഹകരണ വകുപ്പ് അഡീഷണല്‍ രജിസ്ട്രാര്‍ (എസ്.സി-എസ്.ടി. ഫെഡറേഷന്‍ എം.ഡി.) തൃക്കാരിയൂര്‍ കാര്‍ത്തികയില്‍ എം.എന്‍. ജയരാജ് (54) അന്തരിച്ചു. സഹകരണ കോളേജ് പ്രിന്‍സിപ്പലായും കേരള കണ്‍സ്യൂമര്‍ ഫെഡ് ജനറല്‍ മാനേജരായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ സെക്രട്ടേറിയറ്റ് മെംബറായും കേരള കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ ആന്‍ഡ് ഓഡിറ്റര്‍ അസോസിയേഷന്‍ മുന്‍ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സന്ധ്യ (മാര്‍ അത്തനേഷ്യസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, കോതമംഗലം). മകള്‍: ഗോപിക (എം.ബി.എ. വിദ്യാര്‍ഥിനി).