സഹകരണ വകുപ്പിലെ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഓഡിറ്റര്‍മാര്‍ക്കും ത്രിദിന പരിശീലനം
വിവിധ ജില്ലകളിലായി സഹകരണ വകുപ്പില്‍ പുതുതായി നിയമനം ലഭിച്ചിട്ടുള്ള ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഓഡിറ്റര്‍മാര്‍ക്കും പരിശീലനം നല്‍കുന്നു. വകുപ്പിലെ പ്രവര്‍ത്തനം സംബന്ധിച്ച് പൊതുവിവരങ്ങള്‍ നല്‍കാനാണിത്. സെപ്റ്റംബറില്‍ രണ്ടു ബാച്ചുകളിലായി മൂന്നു ദിവസം വീതമാണു പരിശീലനം. തിരുവനന്തപുരം മണ്‍വിളയിലെ എ.സി.എസ്.ടി.ഐ.യിലാണു പരിശീലനം.
ആകെ 184 ഉദ്യോഗസ്ഥരാണു പരിശീലന ക്ലാസില്‍ പങ്കെടുക്കുന്നത്. സെപ്റ്റംബര്‍ 12,13,14 തീയതികളിലാണ് ആദ്യബാച്ചിന്റെ പരിശീലനം. ഇതില്‍ 120 പേര്‍ പങ്കെടുക്കും. രണ്ടാമത്തെ ബാച്ചിനു 15,16,17 തീയതികളിലാണു പരിശീലനം. ഇതില്‍ 64 പേരാണു പങ്കെടുക്കുക.
[pdf-embedder url=”http://www.moonamvazhi.com/wp-content/uploads/2022/09/IMG425.pdf”]