സഹകരണ മേഖല സംരക്ഷിക്കപ്പെടണം: കെ.സി.ഇ.എഫ്
സാധാരണക്കാരന് താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയെ സംരക്ഷിക്കുന്നതിന് ജീവനക്കാരും സഹകാരികളും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 35-ാമത് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സഹകരണ സെമിനാറില്‍ സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു. സഹകരണ ധാര എഡിറ്റര്‍ യു.എം. ഷാജി വിഷയം അവതരിപ്പിച്ചു. എം.ആര്‍. സാബു, രാജന്‍, സി.വിനോദ് കുമാര്‍, അഡ്വ.ജയ്‌സണ്‍ തോമസ്, പി. ഭാസ്‌കരന്‍ നായര്‍, എ.കെ.നായര്‍, കെ.ശശി, പി.കെ. പ്രകാശ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.സി. ലൂക്കോസ് അധ്യക്ഷത വഹിച്ചു.
സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സംസ്ഥാന പ്രസിഡന്റ് പി.കെ. വിനയ് കുമാറിനും വൈസ് പ്രസിഡന്റ് എം.ആര്‍. സാബുരാജിനും സര്‍വീസില്‍ നിന്നും വിരമിച്ച സംസ്ഥാന ഭാരവാഹികള്‍ക്കും ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാര്‍ക്കും സമ്മേളനത്തില്‍ യാത്രയയപ്പ് നല്‍കി. പി.കെ.ഫൈസല്‍ നെല്ലിക്കുന്ന് എംഎല്‍എ, എം.പി. ജോസഫ്, സി.ടി. അഹമ്മദലി, ബാലകൃഷ്ണന്‍ പെരിയ, ഇ.ഡി.സാബു, എം.രാജു, ഹക്കിം കുന്നില്‍, അശോകന്‍ കുറുങ്ങപ്പള്ളി, ബി.പി. പ്രദീപ്കുമാര്‍, പി.വി.സുരേഷ്, കെ. ജയരാജ് വിനോദ് എരവില്‍ ,സി.കെ മുഹമ്മദ് മുസ്തഫ, ബി.ആര്‍. അനില്‍കുമാര്‍, ടി.വി. ഉണ്ണികൃഷ്ണന്‍, സി.വി. അജയന്‍, ബിനു കാവുങ്കാല്‍, ബി. പ്രേംകുമാര്‍, പി. രാധാകൃഷ്ണന്‍, വി.ജെ.റെജി, അബ്രഹാം കുര്യാക്കോസ്, സി.ശ്രീകല, കൊപ്പല്‍ പ്രഭാകരന്‍ സംസാരിച്ചു.
[mbzshare]