സഹകരണ മേഖലയിൽ റിസർവ് ബാങ്കിന്റെയും കേന്ദ്രസർക്കാരിന്റെയും പോളിസിയിൽ മാറ്റം വരേണ്ടതുണ്ടെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി.

[email protected]

സഹകരണമേഖലയിൽ റിസർവ് ബാങ്കും കേന്ദ്രസർക്കാരും ഇപ്പോൾ എടുക്കുന്ന നയപരമായ തീരുമാനങ്ങളിൽ മാറ്റം വരേണ്ടതുണ്ടെന്നു പ്രമുഖ സഹകാരിയും മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടി പറഞ്ഞു. റിസർവ് ബാങ്കും കേന്ദ്ര സർക്കാരും ഇപ്പോൾ എടുക്കുന്ന പല തീരുമാനങ്ങളും ന്യൂ ജനറേഷൻ ബാങ്കുകൾക്ക് അനുകൂലമാണ്. ഇത് സഹകരണ മേഖലയെ തകർക്കും. “സഹകരണ മേഖല സാങ്കേതികരംഗത്ത് പുറകിലോ” എന്ന മൂന്നാംവഴി ഓൺലൈന്റെ ക്യാമ്പയിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

സാധാരണക്കാർക്ക് സഹകരണ സംഘങ്ങളാണ് ആശ്രയം. പുതിയ നയങ്ങൾ വരുന്നതോടെ സഹകരണസംഘങ്ങൾക്ക് നിലനിൽക്കാൻ കഴിയാത്ത സാഹചര്യം വരും. ഇത് സഹകരണസംഘങ്ങളെ മാത്രമല്ല കർഷകരെയും കർഷകത്തൊഴിലാളികളെയും സാധാരണക്കാരുമാണ് ഇല്ലാതാക്കുന്നത്. ഈ വിഷയത്തിൽ ഗൗരവമായ ആലോചനകൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും വേണം. നയപരമായ തീരുമാനങ്ങൾ എടുക്കുമ്പോൾ താഴെതട്ടിലുള്ളവനേ കൂടിയാലോചിക്കണം എന്നും മന്ത്രി പറഞ്ഞു. ബാങ്കിംഗ് രംഗത്തെ കേന്ദ്രസർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും പോളിസിയിലാണ് മാറ്റം വരുത്തേണ്ടത്. സാങ്കേതികമായി മുന്നേറാൻ കേരളത്തിലെ സഹകരണ സംഘങ്ങൾക്ക് അധികം സമയം വേണ്ട. അത് നേടിയെടുക്കാൻ സാധിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!