സഹകരണ മേഖലയിലെ ജീവനക്കാര്‍ക്ക് ACSTI പരിശീലനം സംഘടിപ്പിക്കുന്നു

Deepthi Vipin lal

സഹകരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയം ഭരണ പരിശീലന കേന്ദ്രമായ അഗ്രികള്‍ച്ചറല്‍ കോപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ACSTI) നേതൃത്വത്തില്‍ സഹകരണ മേഖലയിലെ ജീവനക്കാര്‍ക്ക് പരിശീലനം സംഘടിപ്പിക്കുന്നു. ജൂലായ് 18 മുതല്‍ ഒരു മാസമാണ് ഇന്‍ഡക്ഷന്‍ ട്രെയിനിങ്ങിന്റെ കാലാവധി. കഴിഞ്ഞ ആറു മാസത്തിനിടയില്‍ സഹകരണ സംഘത്തില്‍ പുതിയതായി ജോലിയില്‍ പ്രവേശിച്ച ജീവനക്കാരെ ഉദ്ദേശിച്ചാണ് ഈ പരിശീലനം. ഒരു ബാച്ചില്‍ പരമാവധി 35 പേര്‍ക്ക് മാത്രമാണ് പ്രവേശനം. സഹകരണ സംഘങ്ങളില്‍ ദൈനംദിനം നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ ജീവനക്കാര്‍ക്ക് പ്രാവീണ്യം ലഭിക്കാന്‍ കഴിയുന്ന തരത്തിലാണ് പരിശീലനം. ഒരു മാസത്തെ പരിശീലനത്തിന് ഹോസ്റ്റലിലെ താമസം, ഭക്ഷണം, പരിശീലകരുടെ ഓണറേറിയം, പഠനയാത്ര എന്നിവ ഉള്‍പ്പടെ 16500 രൂപയാണ് ACSTI ഈടാക്കുന്നത്.

ഇന്‍ഡക്ഷന്‍ ട്രെയിനിങ്ങിന് ജീവനക്കാരെ അയക്കാന്‍ താല്പര്യം ഉള്ള സഹകരണ സംഘം ഭാരവാഹികള്‍ അടിയന്തരമായി ജീവനക്കാരുടെ പേര് വിവരം ACSTI വെബ്‌സൈറ്റില്‍/ ഇമെയില്‍ വഴി അറിയിക്കേണ്ടതാണ്.

Leave a Reply

Your email address will not be published.