സഹകരണ പെന്‍ഷന്‍ ബോര്‍ഡില്‍ ഡാറ്റഎന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

moonamvazhi

കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡില്‍ ഡാറ്റാഎന്‍ട്രി ഓപ്പറേറ്ററുടെ രണ്ട് ഒഴിവുകളുണ്ട്. അതിലൊരൊഴിവ് ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്തതാണ്. ഈ തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഡിഗ്രി, ഡി.സി.എ എന്നിവയാണ് യോഗ്യത. 18 നും 37 നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. 300 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി/എസ്.ടി വിഭാഗത്തിന് 180 രൂപയും.

അപേക്ഷകര്‍ Additional Registrar/ Secretary, Kerala State Co–operative Employees Pension Board, Thiruvananthapuram -695001, എന്ന പേരില്‍ മാറാവുന്ന ഡി.ഡിയും വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, ഭിന്നശേഷി (സംവരണം ബാധകമായിട്ടുള്ളവര്‍ക്ക്) എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 2023 സെപ്തംബര്‍ 2 വൈകുന്നേരം 5 മണിക്ക് മുമ്പായി Additional Registrar/ Secretary, Kerala State Co-Operative Employees Pension Board, P.O, jawahar sahakarana bhavan 7th floor, Junction, DPI, Thycaud, Thiruvananthapuram, Kerala 695014 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. അപേക്ഷയുടെ മാതൃക, വിശദവിവരങ്ങള്‍ www.kscepb.com ലും പെന്‍ഷന്‍ ബോര്‍ഡ് ഓഫീസില്‍ നിന്നും ലഭിക്കും.

 

Leave a Reply

Your email address will not be published.