സഹകരണ ക്ഷേമ ബോര്‍ഡ്ഭരണ സമിതി സര്‍ക്കാര്‍പുന:സംഘടിപ്പിച്ചു

Deepthi Vipin lal

കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് ഭരണസമിതി സര്‍ക്കാര്‍ പുന:സംഘടിപ്പിച്ചു. സഹകരണ മന്ത്രിയാണു ബോര്‍ഡിന്റെ ചെയര്‍മാന്‍. അഡ്വ. ആര്‍. സനല്‍കുമാറാണു വൈസ് ചെയര്‍മാന്‍. തിരുവല്ല സ്വദേശിയായ സനല്‍കുമാര്‍ സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പ്രതിനിധിയാണ്. സഹകരണ വകുപ്പു സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാര്‍, സംസ്ഥാന കോ-ഓപ്പറേറ്റീവ് യൂണിയന്‍ ചെയര്‍മാന്‍, ധനകാര്യവകുപ്പിലെ ജോയിന്റ് / ഡെപ്യൂട്ടി സെക്രട്ടറി, കേരള സ്റ്റേറ്റ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് അഡീഷണല്‍ രജിസ്ട്രാര്‍ / സെക്രട്ടറി എന്നിവര്‍ അംഗങ്ങളാണ്.

സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട മറ്റു സര്‍ക്കാര്‍ പ്രതിനിധികളെ പിന്നീട് നിയമിക്കും.

Leave a Reply

Your email address will not be published.