സഹകരണ എക്‌സ്‌പോ 2023: ഒരുമയുടെ പൂരം കൊടിയിറങ്ങി   

moonamvazhi

സഹകരണ വകുപ്പിന്റെ എക്‌സ്‌പോ 2023ന് സമാപനമായി. സമാപനസമ്മേളനത്തിന് സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വിഎൻ വാസവൻ തിരി തെളിച്ചു.

സഹകരണ എക്‌സ്‌പോ 2023 ജനപങ്കാളിത്തം കൊണ്ടും സ്റ്റാളുകളുടെ എണ്ണം കൊണ്ടും പോയവർഷത്തെക്കാളും ശ്രദ്ധേയമായതിന്റെ സന്തോഷം മന്ത്രി പങ്കുവെച്ചു. പ്രദർശനങ്ങളും വിപണനവും മാത്രമല്ല സഹകരണ മേഖലയുമായി ബന്ധപ്പെട്ട ആഴത്തിലുള്ള സെമിനാറുകൾ, പ്രോഡക്ട് ലോഞ്ചിംഗുകൾ, സാംസ്‌ക്കാരിക പരിപാടികൾ തുടങ്ങി വൈവിധ്യങ്ങളുടെ കാഴ്ചകൾ ഒരുക്കുന്നതിൽ എക്‌സ്‌പോ 2023 വൻവിജയമായി. സഹകരണ മേഖലയുടെ ശക്തിയും വൈവിധ്യം നിറഞ്ഞ പ്രവർത്തനങ്ങളും ജനങ്ങളിലേക്കെത്തിക്കാൻ എക്‌സ്‌പോയിലൂടെ കഴിഞ്ഞത് നേട്ടമായെന്ന കാര്യം മന്ത്രി ചൂണ്ടിക്കാട്ടി.

പുതിയ ഉൽപ്പന്നങ്ങൾ ലോഞ്ച് ചെയ്യുന്ന കാര്യത്തിൽ കേരളം പിന്നോട്ട് നിൽക്കുന്നു എന്ന ധാരണ നിലനിൽക്കുന്നിടത്താണ് പതിനെട്ട് സഹകരണസംഘങ്ങളുടെ 62 ഉൽപ്പന്നങ്ങൾ എക്‌സ്‌പോയിലൂടെ പുറത്തിറക്കിയതെന്നും ഇത് സഹകരണമേഖലയുടെ വിജയമാണെന്നും കൊച്ചി മേയർ പറഞ്ഞു.

എക്‌സ്‌പോ 2023 ൻ്റെ റിപ്പോർട്ട് സഹകരണ സംഘം അഡിഷണൽ രജിസ്ട്രാർ ആർ ജ്യോതിപ്രസാദ് നിർവ്വഹിച്ചു. എക്‌സ്പോയിൽ സംഘടിപ്പിച്ച സംഹകരണമേഖലയുടെ വിവിധതലങ്ങൾ ആഴത്തിൽ ചർച്ച ചെയ്ത 11 സെമിനാറുകളുടെ സാരാംശം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചതിന്റെ ആദ്യപ്രതി കൊച്ചി മേയർക്ക് നൽകി സഹകരണ മന്ത്രി പ്രകാശനം നടത്തി. സഹകരണ വായനശാലകൾക്കുള്ള മാർഗ്ഗരേഖയുടെ പ്രകാശനം കേരളബാങ്ക് ജനറൽ മാനേജർ ഡോ. അനിൽകുമാറിന് നൽകി സഹകരണമന്ത്രി നിർവ്വഹിച്ചു.

കെ എൻ ഉണ്ണികൃഷ്ണൻ എം എൽ എ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, , സഹകരണ ഓഡിറ്റ് ഡയറക്ടർ എംഎസ് ഐറിൻ, ലാഡർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ, മാർക്കറ്റ്‌ഫെഡ് ചെയർമാൻ സോണി സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.

എക്‌സ്‌പോയിലെ മികച്ച സ്റ്റാളുകൾക്കും സേവനദാതാക്കൾക്കുമുള്ള ആദരം, മാധ്യമ അവാർഡുകൾ, എക്‌സ്‌പോയിൽ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം എന്നിവ സഹകരണമന്ത്രി നിർവ്വഹിച്ചു.

Leave a Reply

Your email address will not be published.