സഹകരണവകുപ്പില്‍ 12 സ്‌പെഷല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഓഡിറ്റര്‍മാര്‍ക്കും ഉദ്യോഗക്കയറ്റം

moonamvazhi

സഹകരണവകുപ്പില്‍ സെലക്ട് ലിസ്റ്റില്‍നിന്നു പന്ത്രണ്ട് സ്‌പെഷല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍മാരെ /  ഓഡിറ്റര്‍മാരെ സഹകരണസംഘം അസി. രജിസ്ട്രാര്‍ /  അസി. ഡയറക്ടര്‍ തസ്തികകളിലേക്കു ബൈട്രാന്‍സ്ഫര്‍ നിയമനം നല്‍കിക്കൊണ്ട് സഹകരണസംഘം രജിസ്ട്രാര്‍ ഉത്തരവു പുറപ്പെടുവിച്ചു. 51,400-1,10,300 രൂപ ശമ്പളനിരക്കിലാണു നിയമനം.

ഉദ്യോഗക്കയറ്റം നല്‍കപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും പുതിയ തസ്തികയും ( ബ്രാക്കറ്റില്‍ ) ഇനി പറയുന്നു:  മുബഷീര്‍ എം – സ്‌പെഷല്‍ ഗ്രേഡ് ഓഡിറ്റര്‍ ( അസി. ഡയറക്ടര്‍ /  കണ്‍കറന്റ് ഓഡിറ്റര്‍, ഏറനാട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്, മലപ്പുറം ), ദിനേഷ് കെ.ബി. – സ്‌പെഷല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ ( അസി. ഡയറക്ടര്‍ /  കണ്‍കറന്റ് ഓഡിറ്റര്‍, ഫാക്ട് എംപ്ലോയീസ് ക്രെഡിറ്റ് കോ-ഓപ്പ. സൊസൈറ്റി, എറണാകുളം ), വര്‍ഗീസ് എ.സി – സ്‌പെഷല്‍ ഗ്രേഡ് ഓഡിറ്റര്‍ ( അസി. ഡയറക്ടര്‍ /  കണ്‍കറന്റ് ഓഡിറ്റര്‍ , കോട്ടാച്ചേരി സര്‍വീസ് സഹകരണ ബാങ്ക്, കാസര്‍ഗോഡ് ), സിന്ധു. കെ- സ്‌പെഷല്‍ ഗ്രേഡ് ഓഡിറ്റര്‍ ( അസി. ഡയറക്ടര്‍ /  കണ്‍കറന്റ് ഓഡിറ്റര്‍, ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഗ്രൂപ്പ്, കോഴിക്കോട് ), രഞ്ജിത് കുമാര്‍. ആര്‍ – സ്‌പെഷല്‍ ഗ്രേഡ് ഓഡിറ്റര്‍ ( അസി. ഡയറക്ടര്‍ /  കണ്‍കറന്റ് ഓഡിറ്റര്‍, മലയിന്‍കീഴ് സര്‍വീസ് സഹകരണ ബാങ്ക് ഗ്രൂപ്പ്, തിരുവനന്തപുരം ), വിനിത. പി – സ്‌പെഷല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ ( അസി. രജിസ്ട്രാര്‍ – ജനറല്‍ – ഇരിട്ടി, കണ്ണൂര്‍ ), ഫൈസല്‍. പി.സി – സ്‌പെഷല്‍ ഗ്രേഡ് ഓഡിറ്റര്‍ ( അസി. രജിസ്ട്രാര്‍ – ജനറല്‍- കോന്നി ), പ്രീന തോമസ് – സ്‌പെഷല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ ( അസി. രജിസ്ട്രാര്‍ /  വാല്വേഷന്‍ ഓഫീസര്‍, മീനച്ചില്‍ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസനബാങ്ക്, കോട്ടയം ), നിഷാന്ത്. എന്‍ – സ്‌പെഷല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ ( അസി. ഡയറക്ടര്‍ /  കണ്‍കറന്റ് ഓഡിറ്റര്‍, ചെര്‍പ്പുളശ്ശേരി സര്‍വീസ് സഹകരണ ബാങ്ക്, പാലക്കാട് ), സുനില്‍കുമാര്‍. എസ് – സ്‌പെഷല്‍ ഗ്രേഡ് ഓഡിറ്റര്‍ ( അസി. ഡയറക്ടര്‍ /  കണ്‍കറന്റ് ഓഡിറ്റര്‍, പോത്താനിക്കാട് ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക്, എറണാകുളം ), ജീജ കുഴിപ്പിള്ളി – സ്‌പെഷല്‍ ഗ്രേഡ് ഓഡിറ്റര്‍ ( അസി. ഡയറക്ടര്‍ /  കണ്‍കറന്റ് ഓഡിറ്റര്‍, നടുവില്‍ സര്‍വീസ് സഹകരണബാങ്ക്, കണ്ണൂര്‍ ), സജിമോള്‍. പി – സ്‌പെഷല്‍ ഗ്രേഡ് ഓഡിറ്റര്‍ ( അസി. ഡയറക്ടര്‍ /  കണ്‍കറന്റ് ഓഡിറ്റര്‍, ഇന്ത്യന്‍ കോഫി ബോര്‍ഡ് വര്‍ക്കേഴ്‌സ് കോ-ഓപ്പ. സൊസൈറ്റി, തൃശ്ശൂര്‍ ).

Leave a Reply

Your email address will not be published.

Latest News
error: Content is protected !!