സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണത്തിൽ സഹകരണസംഘങ്ങളെ കൂടി ഉൾപ്പെടുത്താൻ തീരുമാനം.

adminmoonam

സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണത്തിൽ സംസ്ഥാനത്തെ സഹകരണസംഘങ്ങളെ കൂടി ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. സ്വകാര്യ മിൽ ഉടമകളുമായി പലവട്ടം ചർച്ച നടത്തിയിട്ടും തീരുമാനമാകാത്ത പശ്ചാത്തലത്തിലാണ് സർക്കാർ സഹകരണമേഖലയെ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചത്. നെല്ല് സംഭരണത്തിൽ സ്വകാര്യ മില്ലുകൾ സഹകരിക്കാത്ത സാഹചര്യത്തിലാണ് സഹകരണസംഘങ്ങളെ കൂടി ഉൾപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സംഭരണത്തിന് തയ്യാറുള്ള സഹകരണ സംഘങ്ങളുടെ പട്ടിക തയ്യാറാക്കാൻ നിർദ്ദേശം നൽകി. ഇതിന്റെ സാമ്പത്തിക ഘടകം തീരുമാനിക്കുന്നതിനായി കേരള ബാങ്കിനെകൂടി ഉൾപ്പെടുത്തികൊണ്ടായിരിക്കും പ്രവർത്തനങ്ങൾ.

സംഭരണത്തിന്റെ ഭാവികാര്യങ്ങൾ തീരുമാനിക്കുന്നതിനായി അഞ്ചംഗ മന്ത്രിതല ഉപസമിതിയെയും തീരുമാനിച്ചു. മന്ത്രിമാരായ പി തിലോത്തമൻ, കടകംപള്ളി സുരേന്ദ്രൻ, വി എസ് സുനിൽകുമാർ, എ കെ ബാലൻ, കെ കൃഷ്ണൻകുട്ടി എന്നിവരാണ് ഉപസമിതിയിൽ ഉള്ളത്. നിലവിൽ ഗോഡൗണുകൾ ഉള്ള സഹകരണ സംഘങ്ങളോടാണ് അപേക്ഷ നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. സ്കൂളുകൾ ഓഡിറ്റോറിയങ്ങൾ എന്നിവ സംഭരണത്തിനായി താൽക്കാലികമായി ഉപയോഗിക്കും. സഹകരണസംഘങ്ങൾ നെല്ല് സംഭരണത്തിൽ പങ്കെടുക്കുന്നത് വലിയ ഗുണംചെയ്യുമെന്ന പ്രതീക്ഷയാണ് നെൽകർഷകർക്ക് ഉള്ളത്.

Leave a Reply

Your email address will not be published.