സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്ക് രണ്ടാം ശനിയാഴ്ച അവധിഅനുവദിച്ചു.സഹകരണസംഘങ്ങളുടെ 2021ലെ അവധി കലണ്ടർ പ്രസിദ്ധീകരിച്ചു.

adminmoonam

സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്ക് രണ്ടാം ശനിയാഴ്ച അവധിഅനുവദിച്ചു.ആദ്യമായാണ് സഹകരണസംഘങ്ങൾക്ക് രണ്ടാം ശനിയാഴ്ച അവധി നൽകുന്നത്. 2015 ജൂലൈ മാസത്തിൽ ആർബിഐ ബാങ്കുകൾക്ക് രണ്ടും നാലും ശനിയാഴ്ചകൾ അവധി അനുവദിച്ചപ്പോൾ മുതൽ ജീവനക്കാരുടെ സംഘടനകൾ ഈ ആവശ്യം ഉന്നയിച്ചിരുന്നു. 2021ലെ അവധി കലണ്ടർ പ്രസിദ്ധീകരിച്ചപ്പോൾ രണ്ടാം ശനിയാഴ്ച അവധി നൽകാനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു.

2021 കലണ്ടർ വർഷത്തെ മുഴുവൻ രണ്ടാം ശനിയാഴ്ചകളും ഞായറാഴ്ചകൾക്കും പുറമേ 2021 വർഷത്തിലെ 20 ദിവസങ്ങളുടെ അവധി സംബന്ധിച്ച കലണ്ടർ സഹകരണ വകുപ്പ് പ്രസിദ്ധീകരിച്ചു.സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിൽ വരുന്നതും നെഗോഷ്യബിൾ ഇൻസ്ട്രുമെൻസ് ആക്ട്ന്റെ പരിധിയിൽ ഉൾപ്പെടാത്തതുമായ സഹകരണ സംഘങ്ങളുടെ അവധിയാണ് ചുവടെ കാണുന്നത്.

ഞായറാഴ്ച പ്രവർത്തി ദിവസം ആയിട്ടുള്ള സ്ഥാപനങ്ങൾക്ക് മറ്റൊരു ദിവസം അവധി വിനിയോഗിക്കാം.പ്രാദേശികമായി ജില്ലാ ഭരണാധികാരികൾ പ്രഖ്യാപിക്കുന്ന അവധികളിൽമേൽ സംഘം ഭരണ സമിതികൾക്ക് അവധി അനുവദിക്കുന്നതിന് തീരുമാനിക്കാമെന്നും രജിസ്ട്രാറുടെ സർക്കുലറിൽ പറയുന്നു.

രണ്ടും നാലും ശനിയാഴ്ചകൾ അവധി നൽകണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ ഉൾപ്പെടെയുള്ള ജീവനക്കാരുടെ സംഘടനകൾ നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. രണ്ടാം ശനിയാഴ്ച അവധി അനുവദിച്ചതിൽ സന്തോഷമുണ്ടെന്ന് ജീവനക്കാരുടെ സംഘടനകൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News