സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ ഉൾപ്പെടെ മുഴുവൻ ബാങ്കുകൾക്കും ഓഗസ്റ്റ് 31 വരെ ശനിയാഴ്ചകളിൽ അവധി.

adminmoonam

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ ഉൾപ്പെടെ മുഴുവൻ ബാങ്കുകൾക്കും ഓഗസ്റ്റ് 31 വരെ ശനിയാഴ്ചകളിൽ അവധി. ഇത് സംബന്ധിച്ച സന്ദേശം സഹകരണ സംഘം രജിസ്ട്രാർ മുഴുവൻ ജില്ലകളിലെയും ജോയിന്റ് രജിസ്ട്രാർമാർക്ക് നൽകി.

കൊവിഡ് സമൂഹ വ്യാപനത്തിന് അരികിൽ നിൽക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ ബാങ്കുകൾക്കും ഓഗസ്റ്റ് 31 വരെയുള്ള മുഴുവൻ ശനിയാഴ്ചകളും അവധിയായിരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ ഉത്തരവിന് വ്യക്തത ഉണ്ടാകാത്തതിനെത്തുടർന്ന് സഹകരണ സംഘം രജിസ്ട്രാർ, ജോയിന്റ് രജിസ്ട്രാർമാരുടെ ഗ്രൂപ്പുകളിൽ ഇത് സംബന്ധിച്ച് മെസ്സേജ് നൽകി.

“സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങൾക്ക് 31/08/2020 വരെ ശനിയാഴ്ചകൾ അവധി ആയിരിക്കുന്നതാണ്. എന്നാൽ അവശ്യ സർവീസുകൾ ആയ കൺസ്യൂമർ /നീതി സ്റ്റോറുകൾ ആശുപത്രി നീതി മെഡിക്കൽസ് നീതി ലാബ് കൾ ഭക്ഷ്യസംസ്കരണ സർവീസുകൾ എന്നിവ പ്രവർത്തിക്കേണ്ടതാണ്. വിശദമായ ഉത്തരവ് പിന്നീട് നൽകുന്നതാണ്. ജില്ലാ കളക്ടർമാരുടെയും സർക്കാറിന്റെയും നിർദേശങ്ങൾ ഈ കാര്യത്തിൽ എന്തെങ്കിലും സംശയങ്ങൾ ഉണ്ടാവുകയാണെങ്കിൽ സ്വീകരിക്കേണ്ടതാണ് എന്നും സന്ദേശത്തിൽ പറയുന്നു.”

ഈ രീതിയിലാണ് ജോയിന്റ് രജിസ്ട്രാർമാർക്ക് ആർ സി എസ് സന്ദേശം നൽകിയിരിക്കുന്നത്. തിരുവനന്തപുരത്തെ ട്രിപ്പിൾ ലോക ഡൗൺ തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി സഹകരണ രജിസ്ട്രാറുടെ ഓഫീസ് അടക്കം പ്രവർത്തിച്ചിരുന്നില്ല. എന്നാൽ ഇന്ന് 30% ജീവനക്കാരുമായി ഓഫീസ് പ്രവർത്തിച്ചു. ശനിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് അവധി ആയതിനാൽ സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവ് നാളെ ഇറങ്ങുമോ എന്നത് സംബന്ധിച്ച് അവ്യക്തത ഉണ്ട്. ഈ സാഹചര്യത്തിലാണ് ജോയിന്റ് രജിസ്ട്രാർമാർക്ക് ആർ സി എസ് സന്ദേശം നൽകിയിരിക്കുന്നത്.രാത്രി വൈകി സഹകരണ വകുപ്പ് മന്ത്രി ഇത് സംബന്ധിച്ച്, ശനിയാഴ്ചകൾ അവധി ആണെന്ന അറിയിപ്പ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.