സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതെന്നു മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ
സംസ്ഥാനത്തിന്റെ സമഗ്ര വികസനംലക്ഷ്യമാക്കി,ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സഹകരണ വകുപ്പ് കെയർ ഹോം പദ്ധതിയുടെ ഭാഗമായി എട്ട് ലക്ഷത്തിലധികം രൂപ ചെലവഴിച്ച് കൊല്ലം വട്ടക്കുഴിക്കൽ സ്വദേശി ജനന്മക്ക് കൊല്ലം നടക്കൽ സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ ജി. എസ്.ജയലാൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.അംബിക കുമാരി, ജില്ലാ പഞ്ചായത്തംഗം വി. ജയപ്രകാശ്, ജോയിന്റ് രജിസ്ട്രാർ ബി. കൃഷ്ണകുമാർ, ഡെപ്യൂട്ടി റജിസ്റ്റർ ബി.എസ്. പ്രവീൺ ദാസ്, പി. മുരളീധരൻ, dr ഗോപാലകൃഷ്ണൻ, ബാങ്ക് പ്രസിഡണ്ട് വി ഗണേശൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.