സംഘ ശക്തിയില്‍ കൈപ്പാട് നെല്‍ക്കൃഷിക്ക് പുതുജീവന്‍

moonamvazhi

(2020 ഏപ്രില്‍ ലക്കം)

ഉപ്പുവെള്ളം നിറഞ്ഞുകിടക്കു കൈപ്പാട് നിലങ്ങളില്‍ കര്‍ഷക സംഘങ്ങള്‍ വഴി നെല്‍ക്കൃഷി തിരിച്ചു കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് കൃഷിവകുപ്പ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ 5400 ഹെക്ടറില്‍ കൈപ്പാട് നെല്‍ക്കൃഷി നടത്താനാണ് ലക്ഷ്യമിടുന്നത്

കടലിനോടോ പുഴയോടോ ചേര്‍ന്നു കാണപ്പെടുന്ന ഉപ്പുവെള്ളം നിറഞ്ഞ ചതുപ്പുനിലങ്ങളാണ് കൈപ്പാട് നിലങ്ങള്‍. പലപ്പോഴും കൃഷി ചെയ്യാതെ തരിശു ഭൂമികളായി കിടക്കു വിശാലമായ കൈപ്പാട് പാടശേഖരങ്ങളില്‍ കര്‍ഷകക്കൂട്ടായ്മയിലൂടെ നെല്‍ക്കൃഷി തിരിച്ചു കൊണ്ടു വരാനുളള ഊര്‍ജിത ശ്രമത്തിലാണ് സംസ്ഥാന കൃഷി വകുപ്പ്.

വടക്കന്‍ കേരളത്തില്‍ ഉപ്പുവെള്ളം കയറു പ്രദേശങ്ങളിലെ പരമ്പരാഗത കൃഷിരീതിയാണ് കൈപ്പാട് കൃഷി. ശാസ്ത്രീയമായ കൃഷിരീതികളിലൂടെ ഇത്തരം മേഖലകളില്‍ വലിയ കാര്‍ഷിക മുന്നേറ്റങ്ങള്‍ സാധ്യമാണെ് പരീക്ഷണങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ ഉള്‍പ്പെട്ട മലബാറിലെ കൈപ്പാട് തീരദേശ നെല്‍ക്കൃഷിഭൂമിയുടെ വികസനത്തിന് പ്രത്യേക പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്നു ജില്ലകളിലെയും 45500 ഹെക്ടര്‍ സ്ഥലത്താണ് പുതിയ പദ്ധതി പ്രകാരം നെല്‍ക്കൃഷി നടത്താന്‍ ലക്ഷ്യമിടുത്. ഇതുമായി ബന്ധപ്പെട്ട് ഈ മൂന്നു ജില്ലകളിലും ഫാര്‍മേഴ്സ് സൊസൈറ്റി രൂപവല്‍ക്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ്. കൈപ്പാട് നെല്‍ക്കൃഷിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. ടി. വനജയുടെ നേതൃത്വത്തിലാണ് കൈപ്പാട് നെല്‍ക്കൃഷിക്ക് പുതുജീവന്‍ പകരാനുള്ള യത്നം നടക്കുത്.

ആലപ്പുഴയിലെ കായല്‍നിലങ്ങളെപ്പോലെയാണ് ഉത്തര കേരളത്തിലെ കൈപ്പാടുകള്‍. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളുടെ തീരപ്രദേശങ്ങളിലെ നിലങ്ങളാണിത്. പുഴകള്‍ക്കും കായലിനും കടലിനുമിടയിലായി ഉപ്പുവെള്ളം കയറിക്കിടക്കു പാടങ്ങള്‍. ഉപ്പുവെള്ളത്തില്‍ വളരാനും ഉയരം വയ്ക്കാനും കഴിയു നാടന്‍ നെല്ലിനങ്ങളാണ് ഈ പാടങ്ങളിലെ കൃഷി. കൈപ്പാട് അരിയുടെ പ്രത്യേക രുചിയും ഔഷധഗുണവും ഇും ഇാ’ിലെ പഴമക്കാരുടെ മനസ്സിലുണ്ട്. എാല്‍, കാര്‍ഷിക മേഖലയില്‍ പൊതുവേയുണ്ടായ അപചയം കൈപ്പാട് നിലങ്ങളേയും ബാധിച്ചു. തരിശിട്ട പാടങ്ങളില്‍ കണ്ടലുകള്‍ തഴച്ചുവളര്‍ു. പല നിലങ്ങളും നികത്തി റോഡു നിര്‍മിക്കുകയും തെങ്ങുവച്ച് പറമ്പാക്കുകയും ചെയ്തു.

ഭൗമസൂചികാ പദവി

കൈപ്പാട് അരിക്ക് ഭൗമ സൂചികാ പദവി ലഭിച്ചതോടെ നെല്‍ക്കൃഷിയുടെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളായി. മൂന്നു ജില്ലകളിലെ കൈപ്പാട് നിലങ്ങളുടെ സംരക്ഷണവും കൃഷി വികസനവും മുന്‍നിര്‍ത്തി കൈപ്പാട് ഏരിയാ ഡവലപ്മെന്റ് സൊസൈറ്റി ( കാഡ്സ് ) എ സംവിധാനം രൂപം കൊണ്ടത് അങ്ങനെയാണ്. കൃഷി മന്ത്രി ചെയര്‍മാനായി കൃഷിവകുപ്പിന്റെയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും മേല്‍നോട്ടത്തിലാണ് കാഡ്സിന്റെ പ്രവര്‍ത്തനങ്ങള്‍. ഒരുകാലത്ത് ഉത്തര മലബാറിലെ കൈപ്പാട് കൃഷിയുടെ തലസ്ഥാനമായിരുു കണ്ണൂരിലെ ഏഴോം. രണ്ടാം ലോക യുദ്ധത്തിനു ശേഷമുണ്ടായ ക്ഷാമകാലത്ത് നെല്ലു വാങ്ങി സംഭരിക്കാനായി തമിഴ്നാട്ടില്‍ നിന്നു പോലും വ്യാപാരികള്‍ ഇവിടെ എത്തിയിരുന്നു. ഈ പ്രതാപം തിരിച്ചു പിടിക്കാനുളള യജ്ഞമാണ് നടക്കുത്.

സാധാരണ ഏപ്രില്‍, മേയ് മാസങ്ങളിലാണ് കൈപ്പാട് കൃഷിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുത്. കടുത്ത വേനലില്‍ കൈപ്പാട് നിലങ്ങളിലെ വെള്ളം വറ്റും. ബണ്ടു കെട്ടി വെള്ളം ഒഴുക്കിക്കളഞ്ഞ് നിലം വറ്റിക്കും. ഇതോടെ ചതുപ്പ് നിലത്തിലെ ജൈവാംശങ്ങള്‍ വെയിലേറ്റുണങ്ങി നിലത്തിന്റെ വളക്കൂറ് വര്‍ധിക്കും. കെട്ടിക്കാച്ചല്‍ എന്നാണ് ഇതിനെ പരമ്പരാഗത കര്‍ഷകര്‍ വിശേഷിപ്പിക്കുത്. കെട്ടിക്കാച്ചിയ മണ്ണില്‍ നെല്ല് തഴച്ചുവളരുമൊണ് വിശ്വാസം. മഴക്കാലം തുടങ്ങുതോടെ ഈ മണ്ണില്‍ കപ്പ നടാന്‍ ചെയ്യുതു പോലെ നിറയെ കൂനകളെടുക്കും. അവയ്ക്കു മുകളിലാണ് മുളപ്പിച്ചെടുത്ത നെല്‍വിത്തുകള്‍ വിതയ്ക്കുത്. മഴ പെയ്യാന്‍ തുടങ്ങി കൈപ്പാടുകളില്‍ വെള്ളം ഉയര്‍ു തുടങ്ങുമ്പോഴേക്ക് കൂനകള്‍ക്കു മുകളില്‍ മുളച്ചുപൊങ്ങിയ നെല്‍ച്ചെടികള്‍ അതിനൊപ്പം ഉയരം വയ്ക്കുകയും ആഴത്തില്‍ വേരിറങ്ങുകയും ചെയ്യണം. മഴക്കാലത്തെ വെള്ളത്തില്‍ ഉപ്പിന്റെ അംശം കുറവാണെതും നെല്ലിന് സഹായകമാവും.

ഉപ്പുവെള്ളത്തില്‍ ഉയരത്തില്‍ തഴച്ചുവളരു ഓര്‍ക്കയമ, കുതിര്, കുണ്ടോര്‍കുട്ടി, പുഞ്ചക്കയമ, ഓര്‍പ്പാണ്ടി, ഒടിയന്‍, ഒറീസ തുടങ്ങിയ നാടന്‍ നെല്ലിനങ്ങളാണ് പഴയ കാലങ്ങളില്‍ കൈപ്പാട് നിലങ്ങളില്‍ കൃഷി ചെയ്തിരുത്. ഇപ്പോള്‍ ഡോ. വനജയുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ഏഴോം ഒന്ന്, രണ്ട്, മൂന്ന്, നാല് സീരിസില്‍പ്പെട്ട പുതിയ വിത്തിനങ്ങളാണ് ഉപയോഗിക്കുത്. ഉപ്പുവെള്ളത്തില്‍ കൂടുതല്‍ ഉയരത്തില്‍ വളരാനും ഒടിഞ്ഞുവീഴാതിരിക്കാനും കഴിവുള്ളവയാണ് ഈ ഇനങ്ങള്‍. കൈപ്പാട് നിലങ്ങള്‍ക്കു ചുറ്റും വളര്‍ു നില്‍ക്കു കണ്ടല്‍ച്ചെടികളുടെ വേരുകള്‍ ഉപ്പുവെള്ളത്തെ നിയന്ത്രിക്കുതിനും മണ്ണിലെ പോഷക ഘടകങ്ങള്‍ വര്‍ധിപ്പിക്കുതിനും സഹായകമാകുന്നു.

കൃഷിപ്പണി പരമ്പരാഗത രീതിയില്‍

മൂന്നു ജില്ലകളിലായി ആകെ അയ്യായിരത്തിയഞ്ഞൂറോളം ഹെക്ടര്‍ വരു കൈപ്പാട് പ്രദേശങ്ങളില്‍ മുപ്പതു ശതമാനത്തോളം മാത്രമാണ് ഇപ്പോള്‍ കൃഷി ചെയ്യാനാവു നിലയിലുള്ളത്. ട്രാക്ടര്‍ ഉള്‍പ്പെടെ നിലവിലുള്ള കാര്‍ഷിക യന്ത്രങ്ങളൊുംത െകൈപ്പാട് നിലങ്ങളില്‍ ഉപയോഗിക്കാന്‍ പറ്റാത്തതിനാല്‍ പരമ്പരാഗത രീതിയില്‍ തൊഴിലാളികള്‍ നേരിട്ടിറങ്ങിനിന്നാണ് കൃഷിപ്പണികള്‍ ചെയ്യുത്. കുട്ടനാട് പാക്കേജിന്റെ ഭാഗമായി ജലാശയങ്ങളിലെ പായലും കളകളും നീക്കം ചെയ്യുതിനായി കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ വാങ്ങിയ ആംഫീബിയന്‍ ട്രക്സര്‍ എ സ്വീഡിഷ് യന്ത്രം അടുത്തിടെ ഏഴോത്തെ കൈപ്പാട് നിലങ്ങളില്‍ പരീക്ഷിച്ചുനോക്കിയിരുു. കൈപ്പാട് നിലങ്ങളില്‍ നെല്‍ക്കൃഷിക്കായി മകൂനകളൊരുക്കാന്‍ വെള്ളത്തില്‍ പൊങ്ങിക്കിടു പ്രവര്‍ത്തിക്കു ഈ യന്ത്രത്തിന് കഴിയുമൊണ് പരീക്ഷണത്തില്‍ തെളിഞ്ഞത്. നിലമൊരുക്കുതിനുമുമ്പ് കളകള്‍ പൂര്‍ണമായും നീക്കംചെയ്യാനുമാകും. നടീലിനും കൊയ്ത്തിനും നിലവിലുള്ള യന്ത്രസംവിധാനങ്ങളെ ഈ യന്ത്രവുമായി ബന്ധിപ്പിക്കാനായാല്‍ അത് കൈപ്പാട് കൃഷിക്ക് വലിയ നേട്ടമാകും.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ വേലിയേറ്റത്തെയും വേലിയിറക്കത്തെയും ആശ്രയിച്ച് കൃഷി ചെയ്യു ജൈവമേഖല എന്ന് കൈപ്പാടിനെ വിശേഷിപ്പിക്കാം. കൈപ്പാട് മേഖലയില്‍ 10 വര്‍ഷം നീണ്ട പ്രായോഗിക പരിക്ഷണങ്ങള്‍ക്കൊടുവിലാണ് 2010 ല്‍ ഏഴോം നെല്‍വിത്ത് എ പേരില്‍ പുതിയൊരിനം വിത്തിനം വികസിപ്പിച്ചെടുത്തത്. ഉപ്പ് ലവണങ്ങളെ അതിജീവിക്കുതും ഒടിഞ്ഞുവീഴാത്തതുമായ നെല്ലിനങ്ങളാണ് ഇവ. ഏഴോം ഗ്രാമപ്പഞ്ചായത്ത് ചരിത്രത്തിലെും ഓര്‍മ്മിക്കപ്പെടണമെ ആഗ്രഹത്താല്‍ വിത്തുകള്‍ക്ക് ഏഴോം ഒന്ന്, ഏഴോം രണ്ട് എന്നിങ്ങനെ പേരിട്ടു. ഒരു ഗ്രാമപ്പഞ്ചായത്തിന്റെ പേരില്‍ അറിയപ്പെടു വിത്തുകളാണിവയെ പ്രത്യേകതയുമുണ്ട്.

കേരളത്തില്‍ പൊക്കാളി പോലുള്ള വിത്തുകളായിരുന്നു നേരത്തെ കൈപ്പാട് പോലുള്ള പ്രദേശങ്ങളില്‍ കൃഷി ചെയ്തിരുത്. ഉപ്പംശമില്ലാത്ത സാധാരണ മണ്ണില്‍ വിളയാനുതകു ‘ ജൈവ ‘ എന്ന ഇനവും വികസിപ്പിച്ചിട്ടുണ്ട്. മലബാറിലെ പരമ്പരാഗത കൃഷിരീതിയില്‍ ഉല്‍പ്പാദിപ്പിക്കു കൈപ്പാട് അരി കട്രോളര്‍ ജനറല്‍ ഓഫ് പേറ്റന്‍സിന്റെ ആഗോള അംഗീകാരമുള്ള ഭൗമശാസ്ത്രസൂചികയില്‍ ഇടം നേടിയിട്ടുണ്ട്.

നെല്ലിനൊപ്പം മീനും

കോഴിക്കോട് ജില്ലയില്‍ നെല്‍ക്കൃഷി ചെയ്യാവു ആയിരം ഹെക്ടറിലധികം കൈപ്പാട് സ്ഥലമുണ്ടൊണ് കൃഷി വകുപ്പിന്റെ സര്‍വേയില്‍ വ്യക്തമായതെ് കോര്‍ഡിനേറ്റര്‍ ഡോ.ടി. വനജ പറഞ്ഞു. കണ്ണൂരില്‍ 3400 ഹെക്ടര്‍ സ്ഥലമുണ്ടൊണ് വിവരം. ആയിരം ഹെക്ടറോളം സ്ഥലം കാസര്‍കോട് ജില്ലയിലുമുണ്ട്. തീരമേഖലയിലെ കൈപ്പാട് നെല്‍പ്പാടങ്ങളില്‍ ഓരുജലമാണുളളത്. ഇതു കാരണം ഇവിടെ നെല്ലിനൊപ്പം മീനിനെയും വളര്‍ത്താം. പ്രളയ ജലത്തെ ഭൂഗര്‍ഭത്തിലേക്ക് അതിവേഗം ഒഴുക്കാന്‍ കഴിവുളള തണ്ണീര്‍ത്തടമാണ് കൈപ്പാട്. ഈ മേഖലയില്‍ നെല്‍ക്കൃഷി വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ 2010 ല്‍ കൈപ്പാട് ഏരിയാ ഡെവലപ്മെന്റ് സൗസൈറ്റി ( കാഡ്സ് ) രൂപവല്‍ക്കരിച്ചിരുന്നു. ഇതിന് കീഴിലാണ് ഓരോ ജില്ലയിലും കൈപ്പാട് ഫാര്‍മേഴ്സ് സൊസൈറ്റി വരിക. തരിശായിക്കിടക്കു കൈപ്പാട് പാടശേഖരങ്ങളെ നെല്‍ക്കൃഷിയ്ക്ക് ഉപയുക്തമാക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി കോഴിക്കോട് ജില്ലയില്‍ കൈപ്പാട് ഭൂമി വരു സ്ഥലങ്ങളിലെ ഗ്രാമ പ്പഞ്ചായത്തുകള്‍,നഗരസഭ എിവിടങ്ങളില്‍ പ്രത്യേക കര്‍ഷക കൂട്ടായ്മകളും രൂപവല്‍ക്കരിക്കുുണ്ട്.

കൈപ്പാട് ഏരിയാ ഡെവലപ്മെന്റ് ഏജന്‍സിയുടെ സംസ്ഥാന ചെയര്‍മാന്‍ കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാറും വൈസ് ചെയര്‍മാന്‍ കാര്‍ഷികോല്‍പ്പാദന കമ്മീഷണര്‍ ദേവേന്ദ്രകുമാര്‍ സിങ്ങുമാണ്. കാര്‍ഷിക സര്‍വ്വകലാശാല കൃഷി ശാസ്ത്രജ്ഞ ഡോ.ടി. വനജയാണ് ഏജന്‍സിയുടെ ഡയരക്ടര്‍.

മലബാര്‍ കൈപ്പാട് കര്‍ഷകസമിതി കൈപ്പാട് ഭക്ഷ്യസുരക്ഷാസേന എന്ന പേരില്‍ പ്രത്യേക സംഘത്തെ കൈപ്പാട് കാര്‍ഷിക വൃത്തികള്‍ക്കായി സജ്ജമാക്കുകയും അതിനായി ഓഫീസുകള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ പടക്കാട് കാര്‍ഷിക കോളേജ് രാഷ്ട്രീയ കൃഷി വികാസ് യോജന ( ആര്‍.കെ.വി.വൈ ) പാഡി മിഷന്റെ ധനസഹായത്തോടെ കൈപ്പാട് കൃഷി പ്രോത്സാഹിപ്പിക്കാനാണ് മലബാര്‍ കൈപ്പാട് ഫാര്‍മേഴ്സ് സൊസൈറ്റി രൂപവല്‍ക്കരിച്ചത്.

കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍, കൊയിലാണ്ടി, വടകര, പയ്യോളി നഗരസഭകളിലും ഉളളിയേരി, മേപ്പയ്യൂര്‍, ചെറുവണ്ണൂര്‍, അത്തോളി, മണിയൂര്‍, കീഴരിയൂര്‍, തുറയൂര്‍, ആയഞ്ചേരി, വേളം, ചേമഞ്ചേരി, ചെങ്ങോ’ുകാവ്, തിക്കോടി, തിരുവളളൂര്‍, തലക്കുളത്തൂര്‍ ഗ്രാമപ്പഞ്ചായത്തുകളിലുമാണ് കൈപ്പാട് നെല്‍ക്കൃഷി വികസന പദ്ധതി നടപ്പാക്കുക.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!