സംഘങ്ങളില്‍ റെയ്ഡ്‌കോയുടെ സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കാന്‍ അനുമതി

moonamvazhi

വനിതാ ജീവനക്കാർ കൂടുതലായി ജോലി ചെയ്യുന്നതും സഹകരണ സംഘം രജിസ്ട്രേഷന്റെ നിയന്ത്രണത്തിലുള്ളതുമായ സഹകരണസ്ഥാപനങ്ങളിൽ റീജ്യണൽ ആഗ്രോ ഇന്റസ്ട്രിയൽ ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവിന്റെ (റെയ്ഡ്‌കോ) സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനും ഡിസ്ട്രോയർ മെഷീനും സ്ഥാപിക്കാൻ സഹകരണ സംഘം രജിസ്ട്രാർ അനുമതി നൽകി. സ്ത്രീസൗഹൃദ തൊഴിൽപരീക്ഷ സൃഷ്ടിക്കുക എന്ന ലക്ഷ്യം നേടുന്നതിനാണ് ഇത്രമൊരു നടപടി സ്വീകരിക്കുന്നത്.

മാലിന്യസംസ്‌കരണ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന സഹകരണസ്ഥാപനമായ റെയ്‌ഡ്‌കോയുടെ വിപണനം പ്രോത്സാഹിപ്പിക്കാനും ഈ നടപടി ഉപകരിക്കുമെന്ന് രജിസ്റ്റർ അഭിപ്രായപ്പെട്ടു. സംഘങ്ങൾക്ക് റെയ്ഡ്‌കോയുമായി ബന്ധപ്പെട്ട് (0497-2700192) സംഘങ്ങളുടെ ചെലവിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ്-ഡിസ്‌ട്രോയർ മെഷീനുകൾ സ്ഥാപിക്കാമെന്നു രജിസ്റ്റർ അറിയിച്ചു.

സംസ്ഥാനത്തെ നൂറ്റിയമ്പതോളം ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഗേൾഫ്രണ്ട്‌ലി ടോയ്‌ലറ്റുകളിൽ റെയ്ഡ്‌കോയുടെ വെൻഡിംഗ് മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്. മാലിന്യസംസ്‌കരണത്തിനാവശ്യമായ ബയോഗ്യാസ് പ്ലാന്റുകൾ, കമ്പോസ്റ്റിംഗ് യൂണിറ്റുകൾ, ഇൻസിനേറ്റർ, ഗ്യാസ് ക്രിമിറ്റോറിയം, സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീൻ, ഡിസ്‌ട്രോയർ മെഷീൻ എന്നിവയുടെ അക്രഡിറ്റഡ് ഏജൻസിയാണു റെയ്‌ഡ്‌കോ.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!