വേങ്ങര സര്‍വ്വീസ് കോ ഓപ്പറേറ്റീവ് റൂറല്‍ബാങ്ക് ‘അഗ്രോ മെഷീനറി ബാങ്ക് ‘ ആരംഭിക്കുന്നു
കര്‍ഷകര്‍ക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വേങ്ങര സര്‍വ്വീസ് കോ ഓപ്പറേറ്റീവ് റൂറല്‍ബാങ്കിന്റെ നേതൃത്വത്തില്‍ ‘അഗ്രോ മെഷീനറി ബാങ്ക് ‘ ആരംഭിക്കുന്നു.
വിവിധ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വേണ്ട നടീല്‍ ,കെയ്ത്തുമെതി യന്ത്രങ്ങള്‍, നിലമൊരുക്കുന്ന ട്രാക്ടര്‍ , കള്ട്ടിവേറ്റര്, റോട്ട വേറ്റര്, പവര്‍ ടില്ലര്‍, കെ എ യു പഡ്ലര്‍, ഡ്രംസീഡര്‍, വൈക്കോല്‍ ശേഖരണയന്ത്രം, മരുന്നടിക്കാന്‍ ഉപയോഗിക്കുന്ന ഡ്രാേണ്‍, തെങ്ങ് കയറ്റ യന്ത്രങ്ങള്‍ എന്നിവ കുറഞ്ഞ ചെലവില്‍ കര്‍ഷകര്‍ ലഭ്യമാക്കി, ചെലവ് കുറക്കുകയും കൃഷി രീതികളെ ആധുനികവല്‍ക്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുളള പദ്ധതി കേന്ദ്ര കൃഷിമന്ത്രായലത്തിന്റെ സാമ്പത്തിക സഹായത്തോടെ രണ്ട് കോടി ചെലവിലാണ് തുടങ്ങുന്നത്.
‘അഗ്രോ മെഷീനറി ബാങ്കിന്റെ മുന്നോടിയായിവേങ്ങര സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ കര്‍ഷകരെ ആദരിച്ചു. ബാങ്ക് പ്രസിഡന്റ് ഇ.കെ. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കാമ്പ്രന്‍ അബ്ദുല്‍ മജീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ എന്‍.ടി. അബ്ദു നാസര്‍, കാപ്പന് മൊയ്തീന്‍കുട്ടി, പി.പി. അര്‍മുഖന്‍, കൃഷി ഓഫിസര്‍ ജൈസല്‍ ബാബു, സെക്രട്ടറി എം.ഹമീദ്, ബാങ്ക് കൃഷി വികസന ഓഫിസര്‍ ഒ.കെ. വേലായുധന് എന്നിവര്‍ സംസാരിച്ചു.
[mbzshare]