വിപണിയിൽ പണലഭ്യത ഉറപ്പുവരുത്തുമെന്ന് റിസർവ് ബാങ്ക് ഗവർണർ

[email protected]

രാജ്യത്തെ വിപണിയിൽ പണലഭ്യത ഉറപ്പുവരുത്തുമെന്ന് റിസർവ് ബാങ്ക് ഗവർണർ ഉറപ്പുനൽകി.ബാങ്കിങ്‌ ഇതര ധനകാര്യ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ സസൂക്ഷ്‌മം വീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കില്‍ ഇടപെടുമെന്നും ആര്‍.ബി.ഐ. ഗവര്‍ണര്‍ ശകതികാന്താ ദാസ്‌ പറഞ്ഞു. വിപണിയില്‍ പണലഭ്യത ഉറപ്പു വരുത്താൻ നടപടികള്‍ കൈകൊള്ളുന്നതിനു യാതൊരു മടിയും കണിക്കില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

രാജ്യത്തെ ബാങ്കിങ്‌ ഇതര ധനകാര്യ സ്‌ഥാപനങ്ങള്‍ സംശയ നിഴലിലാകുബോഴാണു ദാസിന്റെ ഇടപെടലെന്നതും ശ്രദ്ധേയമാണ്‌.കഴിഞ്ഞ ധനനയത്തില്‍ തന്നെ ബാങ്കിങ്‌ ഇതര മേഖലയെ സംരക്ഷിക്കുമെന്നു ദാസ്‌ വ്യക്‌തമാക്കിയിരുന്നു. ബാങ്കിങ്‌ ഇതര ധനകാര്യ മേഖലയിലെ സാമ്പത്തിക ഞെരുക്കം വ്യാവാസിയ, ഓട്ടോ മേഖലകളെ കാര്യമായി ബാധിച്ചിരുന്നു. ജനുവരി- മാര്‍ച്ച്‌ പാദത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കു കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്നായി ബാങ്കിങ്‌ ഇതര മേഖല ധനകാര്യ മേഖലയുടെ തളര്‍ച്ച വിലയിരുത്തപ്പെട്ടിരുന്നു. തുടരെ തുടരെയുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികളാണു മേഖലയെ വളർത്തുന്നതെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News