വടകര റൂറൽ ബാങ്കിന്റെ സഹകരണ ഓണചന്തക്ക് തുടക്കമായി.

adminmoonam

കോഴിക്കോട് വടകര റൂറൽ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വടകര താലൂക്ക് തല സഹകരണ ഓണ വിപണി തുടങ്ങി. മുൻ വനം -ഗതാഗത വകുപ്പ് മന്ത്രി സി.കെ. നാണു എം.എൽ.എ പുതുപ്പണത്ത്‌ വിപണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ സി. ഭാസ്കരൻ അദ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് റെജിസ്ട്രർ സി. കെ സുരേഷ് ആദ്യ വിൽപ്പന നിർവഹിച്ചു. കൺസ്യൂമർഫെഡ് സഹകരണത്തോടെ നടത്തുന്ന വിപണിയിൽ സബ്സിഡിയുള്ള ഇനങ്ങൾക്ക് പുറമേ മറ്റു ഇനങ്ങളും വിലക്കുറവിൽ നൽകുന്നുണ്ട്.മുനി. കൗൺസിലർമാർ, ബാങ്ക് ഡയറക്ടർമാർ പ്രസംഗിച്ചു. സെക്രട്ടറി കെ. പി. പ്രദീപ്‌കുമാർ സ്വാഗതവും ശാഖ മാനേജർ ആർ. രവീന്ദ്രൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.