വടകര റൂറല്‍ ബാങ്ക് കുടുംബശ്രീ സംഗമം നടത്തി

Deepthi Vipin lal

കോഴിക്കോട് വടകര റൂറല്‍ ബാങ്ക് വടകര തിരുവള്ളൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ ഭാരവാഹികളുടെ സംഗമം നടത്തി. ബാങ്ക് പ്രസിഡന്റ് എ. ടി. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗം കെ.ടി. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ സംവിധാനത്തില്‍ സ്ത്രീകളുടെ ഉന്നമനം എന്ന വിഷയത്തില്‍ ശില്‍പശാലയും അംഗംങ്ങള്‍ക്കുള്ള വായ്പ വിതരണവും നടത്തി.

കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ടി.പി. ബിജേഷ്, സി. ഡി. എസ്. ചെയര്‍ പേഴ്‌സണ്‍ പ്രസീന ബാബു, ബാങ്ക് സെക്രട്ടറി കെ. പി. പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്റേണല്‍ ഓഡിറ്റര്‍ കെ. പി. സജിത്ത് കുമാര്‍ സ്വാഗതവും, ബ്രാഞ്ച് മാനേജര്‍ സി. കെ. ബിജു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!