ലാഡറിന്റെ ഒറ്റപ്പാലം എക്സ്റ്റൻഷൻ കൗണ്ടറിൽ നിക്ഷേപ സമാഹരണം തുടങ്ങി

moonamvazhi

44-  –  മത് നിക്ഷേപസമാഹാരണ യജ്ഞത്തിന്റെ ഭാഗമായി കേരള ലാൻഡ് റീഫോംസ് ആൻഡ് ഡെവലപ്പ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡർ ) യുടെ ഒറ്റപ്പാലം എക്സ്റ്റൻഷൻ കൗണ്ടറിൽ നിക്ഷേപ സമാഹരണം തുടങ്ങി. ഡോ. പി സരിൻ ആദ്യ നിക്ഷേപം സ്വീകരിച്ചു. മഞ്ജു പ്രമോദ്കുമാർ അധ്യക്ഷയായി.

ഒറ്റപ്പാലത്ത് മനോഹരമായ പാർപ്പിട സമുച്ചയം തറവാട് മൂന്ന് സ്ക്രീനുള്ള അതിഗംഭീര സിനിമ സമുച്ചയം ഉൾപ്പെടെ മഹത്തായ പദ്ധതികൾ നടപ്പിലാക്കാൻ ലാഡറിന് മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

ലാഡർ സിനിമാസ് മാനേജർ രോഹിത് കൃഷ്ണൻ സ്വാഗതവും അലക്സ്‌ വർഗീസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.