ലാഡറിന്റെ എറണാകുളം ഓഫീസ് തുറന്നു: സഹകരണമേഖലയിൽ വേറിട്ട പാതയിലൂടെയാണ് ലാഡർ സഞ്ചരിച്ചതെന്ന്‌ മുൻ മന്ത്രി കെ.ബാബു.

adminmoonam

സഹകരണമേഖലയിൽ വേറിട്ട പാതയിലൂടെ സഞ്ചരിച്ചാണ് ലാഡർ മുന്നേറിക്കൊണ്ടിരിക്കുന്നതെന്ന് മുൻ മന്ത്രി കെ. ബാബു പറഞ്ഞു. എറണാകുളം എം.ജി റോഡ് മെട്രോ ടവറിൽ ലാഡറിന്റെ ആറാമത് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 6വർഷംകൊണ്ട് ലാഡർ എത്തിപ്പിടിച്ച നേട്ടങ്ങൾ വലുതാണ്. കൊച്ചിയിലെ ഓഫീസ് എറണാകുളത്തിന് മുതൽക്കൂട്ടാകും എന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

മുൻ എറണാകുളം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വക്കേറ്റ് എം.എം.മോനായി നിക്ഷേപകർക്കുള്ള സർട്ടിഫിക്കറ്റുകൾ നൽകി. ലാഡറിന്റെ ഭരണസമിതി അംഗങ്ങൾ, പ്രമുഖ സഹകാരികൾ, ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.